Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:26 AM GMT Updated On
date_range 2018-05-16T10:56:55+05:30സിന്തൈറ്റ് സമരം ഒത്തുതീർപ്പായി
text_fieldsതിരുവനന്തപുരം: സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റ് ഇൻഡസ്ട്രീസിെൻറ കോലഞ്ചേരി കടയിരുപ്പ് പ്ലാൻറിൽ 37 ദിവസമായി നടന്നുവരുന്ന തൊഴിലാളി സത്യഗ്രഹം ഒത്തുതീർന്നു. ലേബർ കമീഷണർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത മാനേജ്മെൻറ് പ്രതിനിധികളുടെയും സിന്തൈറ്റ് ഇൻഡസ്ട്രീസ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) പ്രതിനിധികളുടെയും യോഗത്തിലാണ് ഒത്തുതീർന്നത്. കേരളത്തിന് പുറത്തേക്ക് സ്ഥലംമാറ്റിയ ഏഴ് തൊഴിലാളികളിൽ രണ്ടുപേരെ ഒരുമാസത്തിനകം മാതൃ യൂനിറ്റിൽ പ്രവേശിപ്പിക്കുന്നതിനും രോഗബാധിതനായ മറ്റൊരു തൊഴിലാളി രോഗംഭേദമാകുന്ന മുറക്ക് ജോലിക്ക് ഹാജരായാൽ മതിയെന്നും ധാരണയായി. അതുവരെ ശിക്ഷാ നടപടി സ്വീകരിക്കില്ല. ജോലിക്ക് ഹാജരാകാൻ എടുക്കുന്ന സമയം അർഹതപ്പെട്ട ലീവുകളായി പരിഗണിക്കും. എറണാകുളം റീജനൽ ജോയൻറ് ലേബർ കമീഷണർ കെ. ശ്രീലാൽ, സിന്തൈറ്റ് മാനേജ്മെൻറ് പ്രതിനിധികളായ അജു ജേക്കബ്, ജോൺ ജോഷി, വിൻസെൻറ് അലക്സ്, വിനീത് പി. മാത്യു തുടങ്ങിയവരും യൂനിയനെ പ്രതിനിധീകരിച്ച് അഡ്വ കെ.എസ്. അരുൺകുമാർ, എം.കെ. മനോജ്, നിതീഷ് ബേബി, ജിബിൻ ജോയ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Next Story