Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഐ.എച്ച്.ആർ.ഡി ഡയറക്ടർ...

ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനം സർക്കാർ അനുമതിയോടെയെന്ന്​ വിജിലൻസ്​

text_fields
bookmark_border
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനം നടത്തിയത് സർക്കാർ അനുമതിയോടെയായിരുന്നെന്ന് വിജിലൻസ്. നിയമന മാനദണ്ഡങ്ങൾ പാലിച്ചിരുന്നെന്നും വിജിലൻസ് ലീഗൽ അഡ്വൈസർ കോടതിയെ അറിയിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ഉൾപ്പെടെ ആറുപേർക്ക് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് തള്ളണെമന്ന ഹരജിയിൽ വാദം പരിഗണിക്കുമ്പോഴാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, പരാതിക്കാര​െൻറ വാദം കോടതി 22ന് കേൾക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് വാദം കേൾക്കുന്നത്‌. അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി. ശ്രീനിവാസൻ, സെലക്ഷൻ കമ്മിറ്റി അംഗങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബംഗളൂരുവിലെ പ്രഫ. ഡോ. ഇ.ജെ. ജെമീസ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സുരേഷ് ദാസ്, മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫ. ഡോ. പി.ബി. സുനിൽകുമാർ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. സുരേഷ്കുമാർ എന്നിവരായിരുന്നു എതിർകക്ഷികൾ. 2016 മാർച്ച് അഞ്ചിനാണ് നിയമനം നടന്നത്. ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയായിരിക്കെ നിശ്ചിതയോഗ്യത ഇല്ലാത്ത വ്യക്തിയെ ഐ.എച്ച്.ആർ.ഡിയുടെ ഡയറക്ടറായി നിയമിച്ചു. റാങ്ക്ലിസ്റ്റ് പരസ്യപ്പെടുത്താതെയുള്ള നിയമനം സ്വജനപക്ഷപാതമാണ് എന്നിവയാണ് ഹരജിയിലെ ആരോപണം.
Show Full Article
TAGS:LOCAL NEWS 
Next Story