Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:05 AM GMT Updated On
date_range 2018-05-16T10:35:59+05:30പ്ലാസ്റ്റിക് ശേഖരണം നഗരസഭ സ്പെഷൽ കൗണ്ടറുകൾ തുറക്കും
text_fieldsതിരുവനന്തപുരം: നഗരസഭയുടെ 'എെൻറ നഗരം സുന്ദര നഗരം' പദ്ധതിയുമായി ബന്ധപ്പെട്ട് വൃത്തിയുള്ളതും നനവില്ലാത്തതുമായ പ്ലാസ്റ്റിക്കുകൾ നഗരസഭക്ക് കൈമാറുന്നതിന് സ്പെഷൽ കൗണ്ടറുകൾ ഒരുക്കുന്നു. 17ന് രാവിലെ 8 മുതൽ 1 വരെ വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക കൗണ്ടറുകൾ ഒരുക്കും. ജഗതി മൈതാനം, പുത്തരിക്കണ്ടം മൈതാനം, പൈപ്പിൻമൂട് ജങ്ഷൻ, കഴക്കൂട്ടം വാർഡ് ഓഫിസിന് മുൻവശം, വട്ടിയൂർക്കാവ് വാർഡ് ഓഫിസിന് മുൻവശം, വഞ്ചിയൂർ ജങ്ഷൻ, പാപ്പനംകോട് എൻജിനീയറിങ് കോളജിന് മുൻവശം, കടകംപള്ളി എച്ച്.ഐ ഓഫിസിന് മുൻവശം, ശ്രീചിത്തിര തിരുനാൾ പാർക്ക്, ചാക്ക വൈ.എം.എ ഹാൾ, കാര്യവട്ടം കാമ്പസിന് മുൻവശം എന്നിവിടങ്ങളിലാണ് കൗണ്ടറുകൾ പ്രവർത്തിക്കുക. നഗരവാസികൾക്ക് ഇതിലൂടെ വൃത്തിയുള്ളതും നനവില്ലാത്തതുമായ പ്ലാസ്റ്റിക്കുകൾ കൈമാറാം. 'എെൻറ നഗരം സുന്ദര നഗരം' പദ്ധതിയുടെ ഭാഗമായുള്ള ഈ സൗകര്യം പൊതുജനങ്ങളും റസിഡൻസ് അസോസിയേഷനുകളും പ്രയോജനപ്പെടുത്തണമെന്ന് മേയർ വി.കെ. പ്രശാന്ത് അഭ്യർഥിച്ചു. വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യം നിശ്ചിത എയ്റോബിക് ബിൻ കേന്ദ്രങ്ങളിൽ എല്ലാദിവസവും ശേഖരിക്കുന്നതിന് പുറമെയാണ് സ്പെഷൽ കൗണ്ടറുകൾ തുറക്കുന്നതെന്ന് മേയർ അറിയിച്ചു. സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി തിരുവനന്തപുരം: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സ ആനുകൂല്യം ലഭിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള കഴക്കൂട്ടം, അയിരൂപ്പാറ വില്ലേജ് പരിധിയിൽ താമസിക്കുന്നവർ ഫോട്ടോ എടുക്കുന്നതിന് കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫിസിൽ എത്തണം. 17 മുതൽ 21 വരെ എല്ലാദിവസവും രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
Next Story