Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാഡ്മിൻറണിലെ അടവുകൾ...

ബാഡ്മിൻറണിലെ അടവുകൾ പകർന്നുനൽകി വിമൽകുമാർ സ്പോർട്സ് ഹബ്ബിൽ

text_fields
bookmark_border
തിരുവനന്തപുരം: സ്പോർട്സ് ഹബ്ബ് (ഗ്രീന്‍ഫീൽഡ് സ്റ്റേഡിയം) അക്കാദമിയിലെ ബാഡ്മിൻറൺ താരങ്ങളെ പരിശീലിപ്പിക്കുന്നതിനും അവരുമായി സംവദിക്കുവാനും മുൻ ബാഡ്മിൻറൺ താരവും ദേശീയ കോച്ചുമായ വിമല്‍കുമാർ സ്പോർട്സ് ഹബ്ബിലെത്തി. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ഹബ്ബിലെ ഇൻഡോർ കോർട്ടിലെത്തിയ അദ്ദേഹം വൈകീട്ട് 4.30വരെ കുട്ടികൾക്ക് പരിശീലനം നൽകി. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് ഹബ്ബിൽ താരങ്ങൾക്ക് നൽകുന്ന പരിശീലനത്തിൽ അദ്ദേഹം സംതൃപ്തി അറിയിച്ചു. പരിശീലനം വീക്ഷിക്കാനെത്തിയ താരങ്ങളുടെ മാതാപിതാക്കളുമായും വിമൽകുമാർ സംവദിച്ചു. നാല് മുതല്‍ ആറുവയസ്സുവരെയാണ് കുട്ടികൾക്ക് കൂടുതല്‍ ശ്രദ്ധവേണ്ടത്‌. ഈ പ്രായത്തില്‍ കുട്ടികളെ നേരത്തെ എഴുന്നേറ്റ് പരിശീലനം നേടാനും നല്ല ഭക്ഷണം കഴിക്കാനും നിർബന്ധിക്കണം. ആ പ്രായം കഴിഞ്ഞാല്‍ പിന്നെ കുട്ടികള്‍ തന്നെ അവരുടെ കാര്യം നോക്കാന്‍ പ്രാപ്തരാകുമെന്നും അദ്ദേഹം മാതാപിതാക്കളോട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story