Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെല്‍ഫെയര്‍ പാര്‍ട്ടി...

വെല്‍ഫെയര്‍ പാര്‍ട്ടി ഏഷ്യാനെറ്റ് ന്യൂസിന് വക്കീല്‍ നോട്ടീസയച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഏപ്രില്‍ 21ന് സംപ്രേഷണം ചെയ്ത കവര്‍ സ്റ്റോറി എന്ന പരിപാടിയിലൂടെ വെല്‍ഫെയര്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതില്‍ നിരുപാധികം മാപ്പുപറയണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഏഷ്യാനെറ്റ് ന്യൂസിന് വക്കീല്‍ നോട്ടീസയച്ചു. ഏഷ്യനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍, കവര്‍‌സ്റ്റോറി അവതാരക സിന്ധു സൂര്യകുമാര്‍, കവര്‍സ്‌റ്റോറിയുടെ നിര്‍മാതാവ് അനൂപ് ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് എറണാകുളം സെന്‍ട്രല്‍ ലോ ഫേമിലെ അഡ്വ. സുനില്‍ നായര്‍ പാലക്കാട്ട് മുഖേനയാണ് നോട്ടീസ് അയച്ചത്. ഏപ്രില്‍ 16-ലെ സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ തുടര്‍ന്ന് നടന്ന അക്രമസംഭവങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ആസൂത്രണം ചെയ്തെതന്നും വര്‍ഗീയ ധ്രുവീകരണത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി ശ്രമിക്കുെന്നന്നുമാണ് കവര്‍സ്‌റ്റോറിയിലൂടെ ആരോപിച്ചത്. ഇതിനെതിരെയാണ് നിയമ നടപടി സ്വീകരിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷെഫീഖ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story