Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:56 AM GMT Updated On
date_range 15 May 2018 5:56 AM GMTനീന്തല്‍കുളത്തിലെ താരമായി ശ്രീഹരി
text_fieldsbookmark_border
വെഞ്ഞാറമൂട്: സംസ്ഥാന നീന്തല്‍മത്സരത്തില്‍ 2 റെക്കോഡോടെ 6 സ്വർണമെഡല്‍ നേടി ശ്രീഹരി നീന്തല്‍കുളത്തിലെ താരമായി. പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍കുളത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍- സബ് ജൂനിയര്‍ മത്സരത്തില്‍ ഗ്രൂപ് 4ല്‍ പങ്കെടുത്ത 6 ഇനത്തിനും സ്വർണനേട്ടവുമായാണ് ശ്രീഹരി വ്യക്തിഗത ചാമ്പ്യനായത്. 50 മീറ്റര്‍ ബാക്ക് സ്ട്രോക്, 4x50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ എന്നിവയിലാണ് ശ്രീഹരി റെക്കോഡ് നേടിയത്. ഇതിനുപുറമേ 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്ക്, 200 മീറ്റര്‍ വ്യക്തിഗതം, 4x50 മീറ്റര്‍ മെഡ്ലേ റിലേ എന്നിവയില്‍ സ്വർണ മെഡലോടെ ഒന്നാംസ്ഥാനവും നേടി. ജില്ലയിലെ കൊപ്പം സ്വദേശിയായ ശ്രീഹരി ശാലിനിഭവന് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. കോച്ച് പി.എസ്. വിനോദിെൻറ കീഴിലാണ് ശ്രീഹരി പരിശീലനം നടത്തുന്നത്. കഴിഞ്ഞവര്‍ഷം നടന്ന മത്സരത്തില്‍ ദേശീയമത്സരത്തിലേക്ക് ശ്രീഹരിയെ തെരഞ്ഞെടുത്തിരുന്നു. ഇത്തവണ ദേശീയമത്സരത്തില്‍ മെഡല്‍ പ്രതീക്ഷയുണ്ടെന്ന് കോച്ച് വിനോദ് പറഞ്ഞു. പിതാവ്: ബിജു (കേരള പൊലീസ്), മാതാവ്: സുജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story