Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഏകദിന സെമിനാര്‍

ഏകദിന സെമിനാര്‍

text_fields
bookmark_border
ചിറയിന്‍കീഴ്: സംസ്ഥാനതലത്തില്‍ 'സൈബര്‍ ലോകത്തെ കാണാക്കെണികള്‍' വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ഏകദിന സെമിനാറി​െൻറ ഭാഗമായി ചിറയിന്‍കീഴ് പഞ്ചായത്തും വനിതാകമീഷനും സംയുക്തമായി സംഘടിപ്പിച്ചു. വനിതാ കമീഷന്‍ അംഗം ഇ.എം. രാധ ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.വി. കനകദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആര്‍. സരിത സംസാരിച്ചു. മുന്‍ നഗരസഭാധ്യക്ഷ എസ്. കുമാരി സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മായാംബിക നന്ദിയും പറഞ്ഞു. സെമിനാറിന് സാമൂഹ്യപ്രവര്‍ത്തകരായ ജിഷാമാത്യുരാജ്, ശ്രീചന്ദന എന്നിവര്‍ നേതൃത്വംനൽകി. പ്രതിഷേധ ധര്‍ണ നടത്തി ആറ്റിങ്ങല്‍: അവനവഞ്ചേരിയിലെ മാലിന്യനിക്ഷേപത്തിലും ക്രിയാത്മകമായ നടപടികളിലെ കാലതാമസത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസി​െൻറ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ നടത്തി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശോഭനകുമാരി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. ഉണ്ണികൃഷ്ണന്‍, ജോസഫ് പെരേര, വക്കം സുകുമാരന്‍, ബ്ലോക്ക് പ്രസിഡൻറ് അംബിരാജ, കൃഷ്ണമൂര്‍ത്തി, സതീശന്‍, അനില്‍കുമാര്‍ എന്നിവർ സംസാരിച്ചു. ചരിത്രരേഖ സമാഹരണ കാമ്പയിന് തുടക്കമായി ആറ്റിങ്ങല്‍: സാക്ഷരതാമിഷനും പുരാരേഖ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ചരിത്രരേഖ സമാഹരണ കാമ്പയിന് തുടക്കമായി. 25 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള താളിയോല രേഖകള്‍, അച്ചടിക്കപ്പെട്ട അപൂർവമായ പുസ്തകങ്ങള്‍, പത്രം, മാഗസിനുകള്‍, എഴുതിയ രേഖകള്‍, പുരാവസ്തുക്കള്‍, മുന്നേറ്റസമരങ്ങള്‍ എന്നിവ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ നടത്തുന്നത്. പത്താംതരം, ഹയര്‍സെക്കൻഡറി തുല്യതാ പഠിതാക്കളുടെ പാഠ്യേതര വിഷയമായാണ് സർവെ നടത്തുന്നത്. ജില്ലാതല ഉദ്ഘാടനം നഗരസഭാ ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് ഫോറം നല്‍കി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ്. രേഖ അധ്യക്ഷത വഹിച്ചു. ആര്‍. പ്രദീപ്കുമാര്‍, സജീവ്, സജീന, മിനിരേഖ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story