Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:35 AM GMT Updated On
date_range 15 May 2018 5:35 AM GMTഎസ്.എഫ്.ഐ പ്രതിനിധിസമ്മേളനം
text_fieldsbookmark_border
മയ്യനാട്: അപരിഷ്കൃതമായ സംസ്കാരങ്ങളും ആശയങ്ങളും അടിച്ചേൽപ്പിക്കാനാണ് മോദിസർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവൻ പറഞ്ഞു. എസ്.എഫ് ഐ ജില്ലസമ്മേളനത്തിെൻറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയെ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ മാർക്കറ്റിൽ കിട്ടുന്ന വസ്തുപോലെയാക്കി മാറ്റി. പാഠ്യവിഷയങ്ങളിൽ പോലും ഫാഷിസ്റ്റ് നയങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തെ ചെറുക്കാൻ എസ്.എഫ്.ഐ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലപ്രസിഡൻറ് അരവിന്ദ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, ഡി. ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി എൻ. സന്തോഷ്, ലക്ഷ്മണൻ, എം. ലിജിൻ, ബിജു, ബി.എസ്. ആര്യ, അമൽ ഷാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story