Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശംഖുംമുഖത്ത്...

ശംഖുംമുഖത്ത് തിരയിൽ​െപട്ട് ഒമ്പതുവയസ്സുകാരി മരിച്ചു

text_fields
bookmark_border
വലിയതുറ: കുടുംബേത്താടൊപ്പം പുലർച്ച ശംഖുംമുഖം കടപ്പുറത്തെത്തിയ പെൺകുട്ടി തിരയിൽെപട്ട് മരിച്ചു. തിരുനെൽവേലി പത്താമട പള്ളിവാസൽ ഈസ്റ്റ് അഞ്ചാം സ്ട്രീറ്റിൽ ഷാഹുൽ ഹമീദി​െൻറ മകൾ ഫാത്തിമയാണ്(ഒമ്പത്) മരിച്ചത്. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ബന്ധുവിനെ വിദേശത്തേക്ക് യാത്രയയക്കാൻ വിമാനത്താവളത്തിലെത്തിയതാണ് കുടുംബം. പുലർച്ച 3.35നുള്ള വിമാനത്തിൽ ബന്ധു പോയശേഷം തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ശംഖുംമുഖം കടപ്പുറത്ത് ഇറങ്ങുകയായിരുന്നു. തുടർന്ന് കടലിൽ കളിക്കുന്നതിനിടയിലാണ് സംഘത്തിലെ നാലുകുട്ടികൾ തിരയിൽെപട്ടത്. മൂന്നുപേരെ രക്ഷിച്ചെങ്കിലും ഫാത്തിമയെ കാണാതാകുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് ചാക്കയിൽനിന്ന് അഗ്നിശമനസേനയും പൊലീസും തീരദേശസേനയും എത്തി തിരച്ചിൽ നടത്തി. കടൽ പ്രക്ഷുബ്ധമായിരുന്നു. രാവിലെ എട്ടോടെ ടൈറ്റാനിയത്തിന് സമീപം മൃതദേഹം കരക്കടിയുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story