Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:23 AM GMT Updated On
date_range 2018-05-15T10:53:57+05:30ആർ. ശങ്കർ സ്മാരകം: കൈക്കൂലി നൽകാത്തതിനാൽ അനുമതി ലഭിക്കുന്നില്ലെന്ന് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: കോർപറേഷൻ ഉദ്യോഗസ്ഥരുടെ അഴിമതി തുടർച്ചയായി രണ്ടാമത്തെ കൗൺസിലിലും ചർച്ചയായി. അനധികൃതമായി ജോലിക്ക് എത്താത്തതിന് ജനസേവന കേന്ദ്രത്തിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടി അംഗീകാരത്തിന് വന്നപ്പോഴാണ് കൗൺസിലർമാർ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയത്. മുൻ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കറിെൻറ സ്മാരകം നിർമിക്കാൻ പോലും കോർപറേഷൻ ഉദ്യോഗസ്ഥർ അനുമതി നൽകിയിട്ടില്ലെന്ന് യു.ഡി.എഫ് കൗൺസിലർ ഡി. അനിൽകുമാർ ആരോപിച്ചു. ഒന്നരവർഷമായി അപേക്ഷ നൽകിയിട്ട്. പട്ടത്ത് സർക്കാർ നൽകിയ 15 സെൻറ് സ്ഥലത്താണ് പഠന കേന്ദ്രം അടക്കമുള്ള സ്മാരകം നിർമിക്കുന്നത്. എം.പിമാരുടെയും എം.എൽ.എമാരുടെയും ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. കൈക്കൂലി കിട്ടാത്തതിനാലാണ് അനുമതി വൈകിക്കുന്നതെന്ന് അനിൽകുമാർ ആരോപിച്ചു. ഉദ്യോഗസ്ഥർ സീറ്റുകളിലുണ്ടാവാറില്ലെന്ന് ബി.ജെ.പി കൗൺസിലർ അനിൽകുമാർ ആരോപിച്ചു. ഒപ്പിട്ട് മുങ്ങരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും കോർപറേഷനിൽ ഭൂരിഭാഗം വരുന്ന ഇടത് പക്ഷ സംഘടനയിലുള്ളവരാണ് സമരങ്ങൾക്ക് പിന്തുണ നൽകാൻ പോകുന്നതെന്നും അനിൽ ആരോപിച്ചു. എന്നാൽ, എല്ലാ ഉദ്യോഗസ്ഥരെയും അടച്ചാക്ഷേപിക്കരുതെന്നും തെറ്റു ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പേരെടുത്ത് കൗൺസിലിൽ പറയണമെന്നും അവരെ കരിമ്പട്ടികയിൽ പെടുത്തണമെന്നും പുന്നയ്ക്കാമുഗൾ കൗൺസിലർ പറഞ്ഞു. സസ്‌പെൻഷൻ കാലാവധി ആഘോഷമാക്കി മുഴുവൻ ശമ്പളവും വാങ്ങി തിരിച്ചെത്തുകയാണ് ഉദ്യോഗസ്ഥരെന്നും കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ശമ്പളം തടയുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു.
Next Story