Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:14 AM GMT Updated On
date_range 2018-05-15T10:44:59+05:30' വധശ്രമത്തിൽ കേസെടുത്ത് അന്വേഷണം നടത്തണം'
text_fieldsപത്തനാപുരം: സംസ്ഥാന ഫാമിങ് കോർപറേഷൻ കുമരംകുടിയിലെ ടാപ്പറും സി.ഐ.ടി യു കൺവീനറുമായ പി. മോഹനന് നേരേ നടന്ന വധശ്രമത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഫാമിങ് കോർപ്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. ഏപ്രിൽ 30നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പേതാടെ രാത്രി കാവൽ ജോലി ചെയ്യുകയായിരുന്ന മോഹനനെ സമീപവാസി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതി കൈയിൽ ഉണ്ടായിരുന്ന ടോർച്ച് ലൈറ്റ് ഉപയോഗിച്ച് തലക്ക് അടിച്ചതിനെതിനെ തുടർന്ന് മോഹനെൻറ വലത് കണ്ണിന് സാരമായ പരിക്കേറ്റിരുന്നു. സമീപത്തുള്ളവർ ഓടിയെത്തിയപ്പോഴേക്കും പ്രതി മറ്റൊരാളിെൻറ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സർവിസ് കാലാവധി പൂർത്തീകരിച്ചവർക്ക് യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തിൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വധശ്രമത്തിന് കേെസടുത്ത് അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾെപ്പടെ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് കറവൂർ എൽ. വർഗീസും സെക്രട്ടറി എസ്. ഷാജിയും മുന്നറിയിപ്പ് നൽകി.
Next Story