Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:11 AM GMT Updated On
date_range 2018-05-15T10:41:58+05:30വിദ്യാർഥികളെ അനുമോദിക്കും
text_fieldsചവറ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ പന്മന പഞ്ചായത്തിെൻറ നേതൃത്വത്തിൽ അനുമോദിക്കുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികളെയാണ് അനുമോദിക്കുന്നത്. അർഹരായ വിദ്യാർഥികൾ മാർക്ക് ലിസ്റ്റിെൻറ പകർപ്പ്, രണ്ട് ഫോട്ടോ, റേഷൻ കാർഡിെൻറ പകർപ്പ് എന്നിവ സഹിതം 17ന് പകൽ മൂന്നിന് മുമ്പ് പഞ്ചായത്തോഫിസിൽ എത്തണമെന്ന് പ്രസിഡൻറ് എസ്. ശാലിനി അറിയിച്ചു. ബോധവത്കരണ ക്ലാസ് ചവറ: പൊന്മന സംസ്കൃതി ഗ്രന്ഥശാലയുെടയും സംസ്ഥാന വനിത കമീഷെൻറയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. സ്ത്രീ സുരക്ഷയും സ്ത്രീസംരക്ഷണനിയമവും എന്ന വിഷയത്തിൽ ഗ്രന്ഥശാല അങ്കണത്തിൽ നടന്ന പരിപാടി വനിത കമീഷൻ അംഗം എം.എസ്. താര ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് സി. അനിമോൻ അധ്യക്ഷത വഹിച്ചു. സന്ധ്യാ റാണി വിഷയം അവതരിപ്പിച്ചു. സെക്രട്ടറി ആർ. മുരളി, ഗ്രാമപഞ്ചായത്തംഗങ്ങളായ സജിത് രഞ്ച്, കുത്സംബീവി, സി.ഡി.എസ് ചെയർപേഴ്സൺ ഉഷാറാണി, സുലത, ജസീന്ത, സൗമ്യ, സുജിത, രാഗിണി എന്നിവർ സംസാരിച്ചു.
Next Story