Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചക്കവീണ്​ മേൽക്കൂര...

ചക്കവീണ്​ മേൽക്കൂര തകർന്നു

text_fields
bookmark_border
ചാത്തന്നൂർ: അയലത്തെ പ്ലാവിലെ ചക്കവീണ് ചാത്തന്നൂർ താഴം വടക്ക് മുണ്ടയ്ക്കവിള വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മയുടെ വീടി​െൻറ അടുക്കളയുടെ മേൽക്കൂര തകർന്നു. ഞായറാഴ്ച രാത്രി ഏഴരയോടെ ഉണ്ടായ കാറ്റിലും മഴയിലുമാണ് സംഭവം. ഈ സമയം അടുക്കളയിലുണ്ടായിരുന്ന 90 വയസ്സുളള ലക്ഷ്മിക്കുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഷീറ്റിട്ടിരിക്കുന്ന മേൽക്കൂരയിൽ ചക്കവീണ് ഷീറ്റടക്കം അടുക്കളക്കകത്തേക്ക് വീഴുകയായിരുന്നു. അയലത്തെ പ്ലാവി​െൻറ ശിഖരങ്ങൾ ഭൂരിഭാഗവും ലക്ഷ്മിക്കുട്ടിയമ്മയുടെ വീടിനു മുകളിലേക്ക് ചാഞ്ഞ് നിൽക്കുകയാണ്. ഇതു വെട്ടി മാറ്റണമെന്ന് ഉടമസ്ഥനോട് പലതവണ ആവശ്യപ്പെടുകയും ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ പരാതി നൽകുകയും ചെയ്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കാറ്റിലും മഴയിലും പ്ലാവി​െൻറ ശിഖരം ഒടിഞ്ഞ് വീഴുമെന്ന ഭയപ്പാടിലാണിപ്പോൾ. കലക്ടർക്ക് പരാതി നൽകുമെന്ന് ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story