Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലഹരിവിരുദ്ധ കാമ്പയിൻ:...

ലഹരിവിരുദ്ധ കാമ്പയിൻ: സെക്ര​േട്ടറിയറ്റ്​ മാർച്ച്​ നടത്തി

text_fields
bookmark_border
തിരുവനന്തപുരം: ലഹരി മാഫിയകളെ പിടിച്ചുകെട്ടുക, കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.വൈ.എസി​െൻറ നേതൃത്വത്തിൽ സെക്രേട്ടറിയറ്റ് മാർച്ച് നടത്തി. ഒരു മാസമായി നടത്തിവന്ന ലഹരിവിരുദ്ധ കാമ്പയിന് സമാപനം കുറിച്ചാണ് മാർച്ച് നടത്തിയത്. എസ്.വൈ.എസ് ജില്ലാ പ്രസിഡൻറ് സിദ്ദീഖ് സഖാഫി നേമം മാർച്ച് ഉദ്ഘാടനം ചെയ്തു. അഡ്വ. മുനീർ, എ. ശറഫുദ്ദീൻ, മുഹമ്മദ് സുൽഫിക്കർ, ജലീൽ മാസ്റ്റർ, മുഹമ്മദ് ജാസ്മിൻ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ ശിക്ഷാ നടപടികൾ കർശനമാക്കണമെന്നും കലാലയ പരിസരങ്ങളിലടക്കം കർശന നിരീക്ഷണം ഏർപ്പെടുത്തണമെന്നും യോഗം സർക്കാറിനോടാവശ്യപ്പെട്ടു. പാളയത്തുനിന്നാരംഭിച്ച മാർച്ചിന് കരീം നേമം, നവാസ് സഖാഫി, ഷഫീഖ് വഴിമുക്ക്, ഷാജഹാൻ പള്ളിപ്പുറം, നിസാമുദ്ദീൻ പെരുമാതുറ, നസീർ പോത്തൻകോട്, സക്കീർ കല്ലമ്പലം, സുബൈർ ബീമാപള്ളി എന്നിവർ നേതൃത്വം നൽകി. നാട്ടുക്കൂട്ടം, കുടുംബസഭ, പ്രതിരോധ വലയം തുടങ്ങിയവ വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story