Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:05 AM GMT Updated On
date_range 2018-05-15T10:35:57+05:30തരൂരിനെതിരായ കുറ്റപത്രം രാഷ്ട്രീയപ്രേരിതം ^വി.എസ്. ശിവകുമാർ
text_fieldsതരൂരിനെതിരായ കുറ്റപത്രം രാഷ്ട്രീയപ്രേരിതം -വി.എസ്. ശിവകുമാർ തിരുവനന്തപുരം: ശശി തരൂരിനെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള ബി.ജെ.പിയുടെ നയത്തിെൻറ ഭാഗമാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. പാർലമെൻറ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കളെ തേജോവധം ചെയ്യുന്നതിനുള്ള ബി.ജെ.പിയുടെ ശ്രമം ജനങ്ങൾ തിരിച്ചറിയും. ഭരണനേട്ടങ്ങളില്ലാത്ത കേന്ദ്രസർക്കാർ ഇത്തരം നടപടികളിലൂടെ മുന്നോട്ടുപോകുന്നത് അവർ ജനങ്ങളിൽനിന്ന് കൂടുതൽ ഒറ്റപ്പെടുന്നതിനേ ഇടയാക്കുകയുള്ളൂവെന്നും ശിവകുമാർ പറഞ്ഞു.
Next Story