Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവായ്പാതുക അടച്ചിട്ടും...

വായ്പാതുക അടച്ചിട്ടും പ്രമാണം നല്‍കിയി​ല്ല; ബാങ്കിന് മുന്നില്‍ പ്രതിഷേധം

text_fields
bookmark_border
വെള്ളറട: വായ്പയെടുത്ത തുകയും പലിശയുമടക്കം തിരിച്ചടച്ചിട്ടും പ്രമാണം തിരിച്ച് നല്‍കുന്നിെല്ലന്ന് ആരോപിച്ച് ആറാട്ടുകുഴി സഹകരണബാങ്കിന് മുന്നില്‍ ഉപരോധം. പനച്ചമൂട് സര്‍വിസ് സഹകരണബാങ്കി​െൻറ ആറാട്ട്കുഴി ശാഖയിലാണ് ബാങ്ക് തുറക്കാന്‍ അനുവദിക്കാതെ സമരം നടത്തിയത്. വായ്പയെടുത്ത മൂന്ന് കുടുംബാംഗങ്ങള്‍ കൈക്കുഞ്ഞുങ്ങളുമായാണ് ബാങ്കിന് മുന്നിലെത്തിയത്. ബാങ്കില്‍നിന്ന് മൂന്നുപേര്‍ ചേര്‍ന്ന് മൂന്നുലക്ഷം രുപ വായ്പ എടുത്തിരുന്നു. മുതലും പലിശയും അടക്കം 4,20,000 രൂപ തിരിച്ചടച്ചിട്ടും പ്രമാണം തിരിച്ചുനൽകിയില്ലെന്ന് ഇവർ പറയുന്നു. തുടർന്ന് ബാങ്ക് പ്രസിഡൻറ് സനാതനന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ചനടത്തി. അടുത്തദിവസം തന്നെ പ്രമാണം തിരികെ പതിച്ച് നല്‍കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. അതേസമയം അക്കൗണ്ടിന് ജാമ്യം നിന്ന ആള്‍ അടക്കാനുള്ള തുക തിരിച്ചടക്കാത്തതിനാല്‍ നടപടിയെടുക്കുമെന്നും പ്രസിഡൻറ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story