Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:03 AM GMT Updated On
date_range 15 May 2018 5:03 AM GMTഫാഷിസത്തെ പ്രതിരോധിക്കാന്‍ ഐക്യം അനിവാര്യം ^ഐ.എന്‍.എല്‍ ഡെമോക്രാറ്റിക്
text_fieldsbookmark_border
ഫാഷിസത്തെ പ്രതിരോധിക്കാന്‍ ഐക്യം അനിവാര്യം -ഐ.എന്‍.എല്‍ ഡെമോക്രാറ്റിക് തിരുവനന്തപുരം: വര്‍ഗീയ ഫാഷിസത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതരകക്ഷികളുടെയും ഇടത് സോഷ്യലിസ്റ്റ് കക്ഷികളുടെയും ഐക്യം അനിവാര്യമാണെന്ന് ഐ.എന്‍.എല്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് അതിനിര്‍ണായകമാണ്. മതേതരത്വവും ഫാഷിസവും ഏറ്റുമുട്ടുമ്പോള്‍ മതേതരത്വം വിജയിക്കണം. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് പോരായ്മകള്‍ ഉണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. മതേതരത്വ കക്ഷികളും ഇടതുകക്ഷികളും ക്ഷയിക്കുമ്പോള്‍ വളരുന്നത് ഫാഷിസ്റ്റുകളാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രവര്‍ത്തക സമിതിയോഗത്തില്‍ സംസ്ഥാന പ്രസിഡൻറ് അഷ്റഫ് പുറവൂര് അധ്യക്ഷത വഹിച്ചു. കരീം പുതുപ്പാടി, എ.ടി. മജീദ് തൃശൂര്‍, പി.കെ. മൊയ്തുണ്ണി, ഇസ്മായില്‍ ഹാജി ആലപ്പുഴ, പി. സാലിം, പി.കെ. സുലൈമാന്‍, രഞ്ജിത്ത് നാരായണന്, റഹീം പള്ളത്ത്, ഉമ്മര്‍.പി.കുഞ്ഞ്, പി.കെ. ഷാജഹാന്, സിറാജ് പത്തനംതിട്ട, നിര്‍മല രവീന്ദ്രന്, കരീം കല്ലേരി, സലാം വളപ്പില്‍, സി. അബ്ദുല്‍ മജീദ്, മുസ്തഫ.വി, ലത്തീഫ് കുന്തിരിക്ക, ഫിറോസ് പുതിയാടം, മെഹ്റൂഫ് പറമ്പായി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story