Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:24 AM GMT Updated On
date_range 12 May 2018 5:24 AM GMTശ്രീ പുഷ്പക ബ്രാഹ്മണസേവാ സംഘം സുവർണജയന്തി സമ്മേളനം ആരംഭിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ബ്രാഹ്മണ സമുദായത്തിെൻറ സംഭാവനകൾ ഇന്നത്തെ സാമൂഹിക ജീവിതത്തിൽ അവഗണിക്കാൻ കഴിയാത്തതാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ശ്രീ പുഷ്പക ബ്രാഹ്മണസേവാ സംഘത്തിെൻറ സുവർണജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം കേന്ദ്ര പ്രസിഡൻറ് ഡോ. പ്രദീപ് ജ്യോതി അധ്യക്ഷതവഹിച്ചു. വി. മുരളീധരൻ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ, സംവിധായകൻ ശ്രീകുമാരൻ തമ്പി, പുഷ്പക ധ്വനി മാനേജിങ് എഡിറ്റർ സി.എൻ.പി. നമ്പി, എസ്.പി.എസ്.എസ് ജനറൽ സെക്രട്ടറി പി.വി. സുധീർ നമ്പീശൻ, കേന്ദ്ര വൈസ് പ്രസിഡൻറുമാരായ കെ.പി. ഉമാദേവി, ഡോ. പി. ഗോപിനാഥൻ, പി. പരമേശ്വരൻ ഉണ്ണി എന്നിവർ സംസാരിച്ചു. സമ്മേളന ഭാഗമായി ശനിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ മുതൽ ഫോർട്ട് ഹൈസ്കൂൾവരെ സാംസ്കാരിക ഘോഷയാത്ര നടത്തും. തുടർന്ന് സ്കൂൾ അങ്കണത്തിൽ സമൂഹ തിരുവാതിര അരങ്ങേറും. ജില്ലാ വനിതാവേദിയുടെ നേതൃത്വത്തിൽ വൈകീട്ട് ആറിന് 50 സുവർണജയന്തി ദീപങ്ങൾ തെളിക്കും. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story