Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:20 AM GMT Updated On
date_range 12 May 2018 5:20 AM GMTസ്പെക്ട്രം വരയും വരമൊഴിയും കുട്ടികളിൽ മനുഷ്യത്വം നിറക്കുന്നു
text_fieldsbookmark_border
കുണ്ടറ: സ്പെക്ട്രം ആർട്ട് ഗാലറിയുടെ കുട്ടികളുടെ അവധിക്കാല സർഗോത്സവം 'വരയും വരമൊഴിയും' ആരംഭിച്ചു. ചിത്രരചനയിലും ശിൽപനിർമാണത്തിലും ഒറിഗാമിയിലും കലയിലും സാഹിത്യത്തിലും അറിവ് പകരുന്നതാണ് പരിപാടി. കലാപഠനത്തോടൊപ്പം പ്രമുഖരുമായുള്ള ആശയവിനിമയവും ക്യാമ്പിെൻറ ഭാഗമായി സംഘടിപ്പിക്കും. പാട്ടുപാടിയും കവിത ചൊല്ലിയും നേരിെൻറ വാക്കുകളും നന്മയുടെ കഥകളും പറഞ്ഞ് കവി ശശിധരൻ കുണ്ടറ കുട്ടികളുമായി സംവദിച്ചു. രണ്ടു മാസത്തെ ക്യാമ്പിൽ 50 കുട്ടികളാണ് പങ്കെടുക്കുന്നത്. ഇവർ വരച്ച ചിത്രങ്ങളും നിർമിച്ച ശിൽപങ്ങളും എഴുതി കഥകളും കവിതകളും ക്യാമ്പ് അവസാനിക്കുന്ന 20ന് പ്രദർശിപ്പിക്കും. ചിത്രകലാ അധ്യാപകരായ ആർട്ടിസ്റ്റ് ബൈജു പുനുക്കൊന്നൂരും ഭാര്യ കുസുമവുമാണ് ക്യാമ്പ് നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story