Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:20 AM GMT Updated On
date_range 2018-05-12T10:50:59+05:30ശാസ്താംകോട്ട തടാകം പമ്പിങ് പുനരാരംഭിച്ചില്ലെങ്കിൽ കൊല്ലം നഗരം ദാഹിച്ച് വലയും
text_fieldsശാസ്താംകോട്ട: അയൺ ബാക്ടീരിയയുടെ അമിതസാന്നിധ്യം കണ്ടെത്തിയതിനെതുടർന്ന് നിർത്തിെവച്ച ശാസ്താംകോട്ട തടാകത്തിൽനിന്നുള്ള പമ്പിങ് പുനരാരംഭിച്ചില്ലെങ്കിൽ കൊല്ലം നഗരം ദാഹിച്ച് വലയും. വെള്ളിയാഴ്ച ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കൊട്ടിയത്തെ ടാങ്കിൽനിന്ന് അഞ്ച് എം.എൽ.ഡി ജലം അധികമായി വാങ്ങിയാണ് വിതരണം നടത്തിയത്. കൂടുതൽ ദിവസം കൊട്ടിയത്തുനിന്ന് അധികജലം ലഭിക്കില്ലെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. ശാസ്താംകോട്ട ശുദ്ധീകരണ പ്ലാൻറിൽനിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളം തിളപ്പിക്കുമ്പോൾ നിറവ്യത്യാസം ഉണ്ടാവുകയും ജലത്തിെൻറ ഉപരിതലത്തിൽ പാട രൂപപ്പെടുകയും ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന് ശുചീകരണ പ്ലാൻറിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അയൺ ബാക്ടീരിയയുടെ അളവ് വർധിച്ചുവെന്ന സൂചനയാണ് ലഭിച്ചത്. ഇക്കാര്യം ഉറപ്പിക്കാൻ തടാകത്തിലെ ജലത്തിെൻറ സാമ്പിൾ പബ്ലിക് ഹെൽത്ത് ലബോറട്ടറി തിരുവനന്തപുരം, ഫുഡ് ആൻഡ് സേഫ്റ്റി ലബോറട്ടറി തിരുവനന്തപുരം, സ്റ്റേറ്റ് റഫറൽ ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി, വാട്ടർ ക്വാളിറ്റി കൺട്രോൾ ഡിവിഷൻ തിരുവനന്തപുരം എന്നിവിടങ്ങളിൽ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇരുമ്പിെൻറ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ അയൺ ബാക്ടീരിയ അമിതമായ അളവിൽ കാണപ്പെടുമെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. കുടിവെള്ളത്തിൽ ഇത്തരം ബാക്ടീരിയകളെ ഇല്ലാതാക്കാൻ ക്ലോറിനേഷൻ നടത്തുകയാണ് പതിവ്. പരിശോധനഫലം ലഭിച്ചശേഷമേ തടാകത്തിൽനിന്നുള്ള പമ്പിങ് പുനരാരംഭിക്കൂ. ശനിയാഴ്ച മുതൽ കെ.ഐ.പി കനാലിൽനിന്നുള്ള ജലം പമ്പ് ചെയ്യാനും ആലോചനയുമുണ്ട്. കടുത്ത നിയന്ത്രണത്തിലാണ് ഇപ്പോൾ കുടിവെള്ള വിതരണം നടക്കുന്നത്.
Next Story