Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രീഹരിയുടെ വിജയത്തിന്...

ശ്രീഹരിയുടെ വിജയത്തിന് നൂറിൽ നൂറ്; അനുമോദനവുമായി സ്കൂൾ അധികൃതർ

text_fields
bookmark_border
ചവറ: ഹയർ സെക്കൻഡറി പരീക്ഷാഫലം വന്നപ്പോൾ ശ്രീഹരിയുടെ വിജയം നൂറ് ശതമാനം. മുഴുവൻ മാർക്കും നേടിയാണ് ശങ്കരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് വിഭാഗം വിദ്യാർഥി ശ്രീഹരി ആർ.എസ് സ്കൂളിനും നാടിനും അഭിമാനമായത്. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സോപാനം ശ്രീകുമാറി​െൻറയും കടമ്പനാട് വിവേകാനന്ദ ഗേൾസ് ഹൈസ്കൂൾ അധ്യാപിക രാജശ്രീയുടെയും മകനായ ശ്രീഹരിയെ അഭിനന്ദിക്കാൻ സ്കൂൾ അധികൃതർ പ്രിൻസിപ്പൽ ജെ. ഷൈലയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലെ വസതിയിലെത്തിയിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ നൗഷാദ്, എസ്.എം.സി ചെയർമാൻ വർഗീസ് എം. കൊച്ചുപറമ്പിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story