Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:11 AM GMT Updated On
date_range 2018-05-12T10:41:59+05:30സൈബർ കെണികളിൽ സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് വനിതാ കമീഷൻ
text_fieldsആറ്റിങ്ങൽ: സൈബർ ഇടങ്ങളിലെ കാണാക്കെണികളെക്കുറിച്ച് സ്ത്രീകൾ ജാഗരൂകരായിരിക്കണമെന്ന് വനിതാ കമീഷൻ. 'സൈബർ ലോകത്തെ കാണാക്കെണികൾ' എന്ന വിഷയത്തിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുമായി ചേർന്ന് നടത്തിയ ബോധവത്കരണ സെമിനാർ കമീഷൻ അംഗം ഇ.എം. രാധ ഉദ്ഘാടനം ചെയ്തു. മൊബൈൽ സാങ്കേതിക വിദ്യയുടെ പുതിയ ലോകത്ത് അറിവില്ലായ്മ കാരണം ചതിയിൽപെടുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണ്. അതിനാൽ പുതുസാങ്കേതിക വിദ്യകളോടൊപ്പം അവയുടെ ദോഷഫലങ്ങളും കൊച്ചുകുട്ടികളെ വരെ പഠിപ്പിക്കുന്ന രീതി ഉണ്ടാവണമെന്ന് സെമിനാറിൽ നിർദേശമുയർന്നു. സ്ത്രീകൾ മൊബൈൽ ഫോൺ മുഖേന തങ്ങൾക്കുണ്ടായ തിക്താനുഭവങ്ങൾ വിവരിച്ചു. ഫോണിലൂടെ പരിചയപ്പെട്ടയാൾക്ക് അയച്ചുകൊടുക്കുന്ന സിംഗിൾ ഫോട്ടോകൾ പിന്നീട് അയാളോടൊപ്പം ചേർന്നുനിൽക്കുന്ന ഫോട്ടോ ആക്കി മാറ്റുന്ന പ്രവണത കൂടുന്നുവെന്നും ഇതിെൻറ സാങ്കേതികതയെക്കുറിച്ച് സമൂഹത്തിെൻറ താഴേത്തട്ടിലുള്ള സ്ത്രീകളിൽ ബോധവത്കരണം നടത്തണമെന്നും അഭിപ്രായമുയർന്നു. സ്വന്തം മൊബൈൽ ഫോൺ മറ്റാരെങ്കിലും ഉപയോഗിച്ചാൽ അവർ ഏതെല്ലാം കാര്യങ്ങൾക്ക് അത് ഉപയോഗപ്പെടുത്തിയെന്ന് കണ്ടെത്താനാവുമോയെന്നായിരുന്നു ചിലരുടെ ചോദ്യം. വിവിധ ആപുകൾ ലോക്ക് ചെയ്യാനുള്ള സംവിധാനങ്ങൾ സംബന്ധിച്ച ചോദ്യങ്ങളും സെമിനാറിൽ ഉയർന്നു. ചിറയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.വി. കനകദാസ് അധ്യക്ഷതവഹിച്ചു. സാമൂഹിക പ്രവർത്തകരായ ജീഷാമാത്യുരാജ്, ശ്രീചന്ദന, സ്ഥിരംസമിതി അധ‍്യക്ഷരായ ആർ. സരിത, പി. മണികണ്ഠൻ, നസീഹ, പഞ്ചായത്ത് അംഗം ആർ.കെ. രാധാമണി തുടങ്ങിയവർ സംസാരിച്ചു. ആറ്റിങ്ങൽ നഗരസഭാ മുൻ അധ്യക്ഷ എസ്. കുമാരി സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ മായാംബിക നന്ദിയും പറഞ്ഞു.
Next Story