Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:09 AM GMT Updated On
date_range 2018-05-12T10:39:00+05:30നന്മയുടെ നിറവാണ് ഏറ്റവും വലിയ ആരാധന –ഉമ്മൻ ചാണ്ടി
text_fieldsകുണ്ടറ: നന്മയുടെ നിറവാണ് ഏറ്റവും വലിയ ആരാധനയെന്നും ഈ ദേവാലയ അങ്കണത്തിലേക്ക് കാലുകുത്തുമ്പോൾ എനിക്ക് അനുഭവപ്പെടുന്നത് കൂട്ടായ്മയുടെയും പ്രാർഥനയുടെയും നന്മയുടെ നിറവാണെന്നും പ്രതിപക്ഷനേതാവ് ഉമ്മൻ ചാണ്ടി. പെരുമ്പുഴ സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് ചർച്ച് പുതിയ ദേവാലയത്തിെൻറ കൂദാശയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മനിറഞ്ഞ ആരാധനയാണ് നമുക്ക് ലോകത്തെ സ്നേഹിക്കാനും മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരാനും അവരെ ആശ്വസിപ്പിക്കാനും േപ്രരണ നൽകുന്നത്. കൊല്ലം മെത്രാസനാധിപൻ സഖറിയ മാർ അന്തോനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. ചെന്നൈ മെത്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത കൂദാശ സന്ദേശം നൽകി. മുൻവികാരിമാരെ തിരുവനന്തപുരം മെത്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ആദരിച്ചു. 80 വയസ്സ് പൂർത്തിയായ ഇടവകാംഗങ്ങളെ മാവേലിക്കര മെത്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ആദരിച്ചു. ജീവകാരുണ്യ വിതരണ പദ്ധതിയുടെ ഉദ്ഘാടനം കൊട്ടാരക്കര- പുനലൂർ മെത്രാസനാധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ഇടവക വികാരി ഫാ. മാത്യു എബ്രഹാം തലവൂർ കൺസ്ട്രക്ഷൻ കൺവീനർ ടി. തങ്കച്ചൻ, മലങ്കര ക്രിസ്ത്യാനി അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് സുജാത മോഹൻ, മുൻ വികാരി ഫാ. പി. തോമസ്, ഇടവക പട്ടക്കാരൻ റവ. എം.വൈ. തോമസ് കുട്ടി കോർ എപ്പിസ്കോപ്പ, കൈസ്ഥാനി സി.ഡി. തങ്കച്ചൻ എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ 6.15 ന് ദേവാലയ കൂദാശയുടെ രണ്ടാം ഭാഗവും മൂന്നിന്മേൽ കുർബാനയും നടക്കും. ഞായറാഴ്ച കുർബാനയോടെ ചടങ്ങുകൾക്ക് സമാപനമാകും.
Next Story