Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:05 AM GMT Updated On
date_range 2018-05-12T10:35:59+05:30പത്തനാപുരം മേഖലയില്‍ വേനല്‍മഴ ശക്തി പ്രാപിച്ചു
text_fieldsപത്തനാപുരം: മേഖലയില്‍ വേനല്‍മഴ ശക്തി പ്രാപിച്ചു. കാറ്റിലും മഴയിലും പട്ടാഴി പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. വന്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. പട്ടാഴി അമ്പലം ജങ്ഷനില്‍ സ്വകാര്യവ്യക്തിയുടെ മരം കടപുഴകി വൈദ്യുതി ബന്ധവും തകരാറിലായി. എട്ടോളം പോസ്റ്റുകള്‍ തകര്‍ന്നു. ഒരു വൈദ്യുത ട്രാന്‍സ്ഫോര്‍മർ നിലം പതിച്ചു. ഈ സമയം റൂട്ടിലൂടെ സർവിസ് നടത്തിയ പത്തനാപുരം ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസും യാത്രക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വീശിയടിച്ച കാറ്റില്‍ നിരവധി വീടുകളുടെ മുകളിലേക്ക് മരച്ചില്ലകള്‍ ഒടിഞ്ഞുവീണു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഈ ഭാഗത്തെ െവെദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഹിന്ദു ധർമ പ്രഭാഷണ പരമ്പരക്ക് തുടക്കം പത്തനാപുരം: അമൃതസ്മൃതി യജ്ഞ നിര്‍വഹണ സമിതിയുടെ നേതൃത്വത്തില്‍ പാതിരിയ്ക്കല്‍ ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ 'സനാതനം 2018' ഹിന്ദു ധർമ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. എരുമേലി ആത്മബോധിനി മഠാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്നവരെ ബഹുമാനിക്കാനും വിനയപൂര്‍വം അവരില്‍നിന്ന് അറിവുകള്‍ നേടാനും തയാറായാല്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന പൈതൃകവും സംസ്‌കാരവും നമുക്ക് തിരിച്ചുപിടിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചള്ളൂര്‍ സതീഷ് അധ്യക്ഷതവഹിച്ചു. വിപിന്‍ ചന്ദ്രലാല്‍, എം.ബി. ഗോപിനാഥപിള്ള, ആദംകോട് ഷാജി, ടി.എന്‍. രവീന്ദ്രന്‍ നായര്‍, എന്‍.പി. ആചാരി, കെ. ശശിധരന്‍, ഹരീന്ദ്രനാഥന്‍ പോറ്റി, എസ്. ശിവദാസന്‍, അജിത് കുമാര്‍, വിജയന്‍, ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ഐ.എന്‍.ടി.യു.സി നേതൃസമ്മേളനം നടന്നു പത്തനാപുരം: ഐ.എന്‍.ടി.യു.സി പത്തനാപുരം നിയോജക മണ്ഡലം നേതൃസമ്മേളനം നടന്നു. ജില്ല പ്രസിഡൻറ് എൻ. അഴകേശൻ ഉദ്ഘാടനം ചെയ്തു. വിഭാഗീയ പ്രവർത്തനം പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും പാർട്ടിയിലെ വിഭാഗീയ പ്രവർത്തനം ഐ.എന്‍.ടി.യു.സിയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻറ് നടുക്കുന്നിൽ നൗഷാദ് അധ്യക്ഷതവഹിച്ചു. കാഞ്ഞിരവിള അജയകുമാർ, കുളത്തൂപ്പുഴ സലീം, വർഗീസ് തോമസ് കരിക്കം, ലതാ സി. നായർ, സുരേഷ് കുമാർ ബാബു, ഷാജി, ആശ ബിജു, രജികുമാർ, ഫാത്തിമ, വത്സല, സലാഹുദ്ദീൻ, എം. നജീബ്, വണ്ടിപ്പുര ഇസ്മയിൽ, പി. ബാബു, നന്ദകുമാർ, കുന്നിക്കോട് ഷാജഹാൻ, സജീദ് എന്നിവർ സംസാരിച്ചു.
Next Story