Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാവായിക്കുളം...

നാവായിക്കുളം ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

text_fields
bookmark_border
കല്ലമ്പലം: നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രോത്സവത്തിന് ശനിയാഴ്ച കൊടിയേറും. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഒമ്പത് കരകളുടെ ഉരുൾ ശനിയാഴ്ച പുലർച്ച മൂന്നിന് ക്ഷേത്രത്തിൽ സന്ധിക്കും. തുടർന്ന്, ഒമ്പതി-ന് തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. ശങ്കരനാരായണസ്വാമിക്ക് അണിയാനുള്ള തിരുവാഭരണങ്ങൾ വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിൽനിന്ന് നാവായിക്കുളം ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന ചടങ്ങാണ് തിരുവാഭരണ ഘോഷയാത്ര. ഘോഷയാത്രക്ക് ഭക്തരും വാദ്യമേളങ്ങളും അകമ്പടി സേവിക്കും. ഉച്ചക്ക് രണ്ടിന് ക്ഷേത്രത്തിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ക്ഷേത്രതന്ത്രിയും പൂജാരിയും ചേർന്ന് സ്വീകരിക്കും. പ്രത്യേക പൂജാവിധികളോടെ ശങ്കരനാരായണസ്വാമിയെ തിരുവാഭരണം അണിയിക്കുന്നതോടെ കൊടിയേറ്റ് ചടങ്ങുകൾ തുടങ്ങും. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തി​െൻറ രണ്ട് കിലോമീറ്റർ ചുറ്റളവ് ഉത്സവമേഖലയായി കലക്ടർ പ്രഖ്യാപിച്ചു. ദേശീയപാതയിലും ക്ഷേത്രപരിസരത്തും വാഹന നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11-ന് ഉതൃട്ടാതി സദ്യ, വൈകീട്ട് 6.30-ന് ചാക്യാർകൂത്ത്, രാത്രി ഒമ്പതിന് നൃത്തനാടകം എന്നിവ നടക്കും. navaikulam sree sankaranarayana swami tempile.jpg ശനിയാഴ്ച ഉത്സവത്തിന് കൊടിയേറുന്ന നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story