Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:35 AM GMT Updated On
date_range 11 May 2018 5:35 AM GMTബേക്കറി വർക്കേഴ്സ് അസോസിയേഷൻ സമ്മേളനം നാളെ
text_fieldsbookmark_border
കൊല്ലം: കേരള ബേക്കറി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ശനിയാഴ്ച കൊല്ലം ആശ്രാമം യൂനുസ് കൺവെൻഷൻ സെൻററിൽ നടക്കും. രാവിലെ 9.30ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ തുടക്കമാകും. ഉച്ചക്ക് രണ്ടിന് സംസ്ഥാന പ്രസിഡൻറ് സി.വി. ആനന്ദെൻറ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മുതിർന്ന തൊഴിലാളികളെ എം. മുകേഷ് എം.എൽ.എ ആദരിക്കും. കുടുംബ ധനസഹായ വിതരണം എം. നൗഷാദ് എം.എൽ.എയും സമ്മാനവിതരണം എൻ.കെ. േപ്രമചന്ദ്രൻ എം.പിയും നിർവഹിക്കും. വൈകീട്ട് നാലിന് പ്രകടനം നടക്കും. രാവിലെ 9.30 മുതൽ ലൈവ് ബട്ടർ ഐസിങ് മത്സരവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ എൻ.ജി. മണിക്കുട്ടൻ, സി.വി. ആനന്ദൻ, ആർ. സുരേഷ്കുമാർ, കെ. ശ്രീജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story