Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

ഹര്‍ത്താലുകളില്‍നിന്ന്​ ഒഴിവാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി

text_fields
bookmark_border
തിരുവനന്തപുരം: ഹര്‍ത്താലില്‍നിന്ന് പാല്‍, പത്രം, ആശുപത്രി എന്നിവക്കൊപ്പം കെ.എസ്.ആര്‍.ടി.സിയെക്കൂടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം.ഡി തച്ചങ്കരി രംഗത്ത്. നഷ്ടത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സ്ഥാപനത്തിന് വന്‍ തിരിച്ചടിയാണ് ഹര്‍ത്താലെന്നും തച്ചങ്കരി പറയുന്നു. ബസ് ഓടിക്കാന്‍ കഴിയാത്തതുകാരണമുള്ള നഷ്ടവും അക്രമം മൂലമുള്ള കേടുപാടുകളും കെ.എസ്.ആർ.സിക്ക് തിരിച്ചടിയാകുന്നുണ്ട്. പ്രാദേശികാടിസ്ഥാനത്തില്‍ നടത്തുന്ന ഹര്‍ത്താലുകള്‍ പോലും കനത്ത ആഘാതമാണ് കെ.എസ്.ആര്‍.ടി.സിക്കുണ്ടാക്കുന്നത്. ജനങ്ങളുടെ സ്ഥാപനമാണെന്നതുകൊണ്ട് അവരുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ബാധ്യത ഒരു വശത്തും സ്വന്തം സ്വത്തിനും ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കേണ്ട ബാധ്യത മറുവശത്തുമുണ്ട്. ഹര്‍ത്താല്‍ ദിനങ്ങളില്‍ വിനോദസഞ്ചാരികളടക്കം ആയിരക്കണക്കിനാളുകൾ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും നിരാലംബരായി കഴിയേണ്ടിവരുന്നുണ്ട്. ഒരു മണിക്കൂറിലേക്ക് നടത്തുന്ന പ്രാദേശിക ഹര്‍ത്താലുകള്‍ പോലും കെ.എസ്.ആര്‍.ടി.സിയെയും ജനങ്ങളെയും വല്ലാതെ ബാധിക്കുന്നുണ്ടെന്നും എം.ഡി ചൂണ്ടിക്കാട്ടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story