Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:32 AM GMT Updated On
date_range 2018-05-11T11:02:59+05:30കുപ്പിവെള്ളം അവശ്യസാധന പട്ടികയിൽ; വില 13 രൂപ
text_fieldsതിരുവനന്തപുരം: കുപ്പിവെള്ളത്തെ ആവശ്യസാധന വില നിയന്ത്രണ നിയമത്തിന് കീഴിൽ കൊണ്ടുവരാനും ലിറ്ററിന് 13 രൂപക്ക് വിൽക്കാനും ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണ. ലിറ്ററിന് 20 രൂപ വരെയായി വില ഉയർന്ന സാഹചര്യത്തിലാണ് ഇടപെടൽ. നേരത്തേ 12 രൂപക്ക് വിൽക്കാൻ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ തീരുമാനിെച്ചങ്കിലും ഒരു വിഭാഗം കമ്പനികളും ഇടനിലക്കാരും തയാറായില്ല. ഏപ്രിൽ രണ്ടു മുതൽ 12 രൂപയാക്കാനായിരുന്നു തീരുമാനം. കുപ്പിയുടെ വിലയിലും മറ്റും 48പൈസയോളം രൂപയുെട വർധന വെന്നന്ന് ഉൽപാദകർ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് വില 13 രൂപയായി നിശ്ചയിച്ചത്. ഇനി തോന്നിയ പോലെ വില കൂട്ടാനാകില്ല. സർക്കാർ നിയന്ത്രണവും ഇക്കാര്യത്തിൽ വരും. ഒരു കുപ്പി വെള്ളം ഉൽപാദിപ്പിക്കാൻ 3.70 രൂപയാണ് ചെലവെന്നാണ് നിർമാതാക്കളുെട പക്ഷം. അടപ്പിനും േലബലിനും 32 പൈസയും കവറിന് ആറു ൈപസയും പായ്ക്കിനും വിതരണത്തിനും വരുന്ന ചെലവുകളും ചേർത്താണ് ആദ്യം 12 രൂപ നിശ്ചയിച്ചത്. ഇത് നടപ്പാകാതെ പോയി. നേരത്തേ, ഇന്ധനവില ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില ഉയർന്നുവെന്ന കാരണം പറഞ്ഞാണ് പത്ത് രൂപയിൽ നിന്ന് 20 ലേക്ക് ഉയർത്തിയത്.
Next Story