Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:29 AM GMT Updated On
date_range 2018-05-11T10:59:50+05:30െപട്രോൾ പമ്പ് തൊഴിലാളികൾക്ക് പ്രതിദിനം 500 രൂപ ശമ്പളം നൽകണം ^ എം.എം. ഹസൻ
text_fieldsATTN െപട്രോൾ പമ്പ് തൊഴിലാളികൾക്ക് പ്രതിദിനം 500 രൂപ ശമ്പളം നൽകണം - എം.എം. ഹസൻ തിരുവനന്തപുരം: കേരളത്തിലെ െപട്രോൾ പമ്പുകളിെല തൊഴിലാളികൾ പന്ത്രണ്ട് മണിക്കൂറും അതിൽ കൂടുതലും ദിനംപ്രതി പണിയെടുക്കുകയാണെന്നും ശമ്പള ഇനത്തിൽ കുറഞ്ഞത് 500 രൂപയെങ്കിലും ജീവനം നൽകണമെന്നും സ്റ്റാറ്റ്യൂട്ടറി ആനുകൂല്യങ്ങൾ ഇക്കൂട്ടർക്ക് നൽകുന്നുണ്ടോ എന്നും അധികാരികൾ ഉറപ്പ് വരുത്തണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ഒാൾ കേരള പെട്രോൾ പമ്പ് വർക്കേഴ്സ് യൂനിയൻ െഎ.എൻ.ടി.യു.സി തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച എട്ടാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് കായ്പ്പാടി അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം സംസ്ഥാന പ്രസിഡൻറ് തമ്പാനൂർ രവിയും കഴിഞ്ഞ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി അവാർഡ് വിതരണം െഎ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി മാഹീൻ അബൂബക്കറും നിർവഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ആറ്റിപ്ര അനിൽ ഡി.സി.സി വൈസ് പ്രസിഡൻറ് പി.എസ്. പ്രശാന്ത്, യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ആനാട് ഷഹീദ്, ഡി.സി.സി മെംബർ കാച്ചാണി രവി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ലീന, െഎ.എൻ.ടി.യു.സി മിൽമാ സെക്രട്ടറി കരകുളം അനിൽ, യൂനിയൻ സംസ്ഥാന ട്രഷറർ കെ. സുജാതൻ, ജില്ലാ സെക്രട്ടറി എം. സുലഭ എന്നിവർ സംസാരിച്ചു. ഒാഖി ദുരന്തത്തിൽ മരണപ്പെട്ടവർക്കും കേരള കൗമുദി ചീഫ് എഡിറ്റർ ആയിരുന്ന എം.എസ്. രവിയുടെ നിര്യാണത്തിലും യോഗം അനുശോചിച്ചു. പടം ഒാൾ കേരള പെേട്രാൾ പമ്പ് വർക്കേഴ്സ് യൂനിയൻ െഎ.എൻ.ടി.യു.സി എട്ടാമത് വാർഷിക സമ്മേളനം കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യുന്നു
Next Story