Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:29 AM GMT Updated On
date_range 2018-05-11T10:59:50+05:30ഒടുവിൽ സർക്കാർ ഉണർന്നു; ടൂറിസം കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കും
text_fieldsതിരുവനന്തപുരം: ടൂറിസം പൊലീസ് സംവിധാനം ശക്തിപ്പെടുത്താനും ടൂറിസം പൊലീസിൽ കൂടുതൽ വനിതകളെ നിയോഗിക്കാനും മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവളത്ത് വിദേശവനിതയുടെ കൊലപാതകത്തിെൻറ പശ്ചാത്തലത്തിലാണ് പൊലീസിലെയും ടൂറിസം വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. എത്ര വനിതകളെ നിയമിക്കണമെന്ന് ചർച്ചക്കുശേഷം തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം പൊലീസിന് പ്രത്യേക യൂനിഫോം നൽകും. സഞ്ചാരികളുമായി ഇടപഴകുന്നതിന് വിവിധ ഭാഷകളിലടക്കം പ്രത്യേക പരിശീലനം നൽകും. പൊലീസുമായി ബന്ധപ്പെടാൻ മൊബൈൽ ആപ് ഉടൻ നിലവിൽവരും. പൊലീസ് സേവനം അടങ്ങുന്ന പ്രത്യേക ബ്രോഷർ പ്രസിദ്ധീകരിക്കും. പ്രധാന കേന്ദ്രങ്ങളിൽ ഡെസ്റ്റിനേഷൻ കമ്മിറ്റി രൂപവത്കരിക്കും. ടൂറിസം വാർഡന്മാരെ നിയോഗിക്കും. ടൂറിസം കേന്ദ്രങ്ങളിലെ കച്ചവടക്കാർ, ഗൈഡുകൾ എന്നിവർക്ക് യൂനിഫോമും തിരിച്ചറിയൽ കാർഡും നൽകും. പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കും. വ്യക്തികൾ, ഹോട്ടലുകൾ എന്നിവരോടും കാമറ സ്ഥാപിക്കാൻ ആവശ്യപ്പെടും. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കാനും ഇവരെ ടൂറിസം കേന്ദ്രങ്ങളിൽനിന്ന് അകറ്റിനിർത്താനും പൊലീസ് നടപടിയെടുക്കും. ഇൗ നിർദേശങ്ങൾ രണ്ടുമാസത്തിനകം നടപ്പാക്കും. ഡി.ജി.പി ലോക് നാഥ് ബെഹ്‌റ, ഐ.ജി മനോജ് എബ്രഹാം, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, അഡീഷനൽ ഡയറക്ടർ (ജനറൽ) ജാഫർ മാലിക് തുടങ്ങിയവർ േയാഗത്തിൽ പങ്കെടുത്തു.
Next Story