Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:23 AM GMT Updated On
date_range 11 May 2018 5:23 AM GMTനെയ്യാര്‍ സഫാരി പാര്‍ക്കില്‍ രണ്ട് സിംഹങ്ങളെ എത്തിക്കും ^മന്ത്രി കെ. രാജു
text_fieldsbookmark_border
നെയ്യാര്‍ സഫാരി പാര്‍ക്കില്‍ രണ്ട് സിംഹങ്ങളെ എത്തിക്കും -മന്ത്രി കെ. രാജു വെള്ളറട: നെയ്യാര്‍ സഫിരി പാര്‍ക്കില്‍ രണ്ട് സിംഹങ്ങളെ എത്തിക്കുമെന്ന് മന്ത്രി കെ. രാജു. കോട്ടൂര്‍ വനമേഖലയില്‍ ആനപരിപാലനത്തിന് 110 കോടി അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. ആനപ്പാറയിലെ ഫോറസ്റ്റ് കമ്യൂണിറ്റി ഹാളിെൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒാഡിറ്റോറിയം വിവാഹ ആവശ്യങ്ങള്‍ക്ക് 20000 രൂപക്ക് വാടകക്ക് നല്‍കും. 24 വര്‍ഷം മുമ്പ് നിർമാണം പൂര്‍ത്തിയായെങ്കിലും അഴിമതി അരോപണത്തിെൻറ പേരില്‍ തുടർപ്രവൃത്തി നിർത്തിയിരുന്നു. ആ കെട്ടിടമാണ് പുനര്‍നിർമാണം നടത്തി നാടിന് സമര്‍പ്പിച്ചത്. സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.പി. പ്രമോദ്, വി.കെ. മധു, സുജാതകുമാരി, ശോഭകുമാരി, ജ്ഞാനദാസ്, വിജിത്ര, ബിനുറാണി, സി.പി.ഐ വെള്ളറട മണ്ഡലം സെക്രട്ടറി കള്ളിക്കാട് ചന്ദ്രന്, മണലി സ്റ്റാന്‍ലി, പി.കെ. ബേബി, എന്‍. ദാനം, കുതാളി ഷാജി, ഡി.ജി. രത്നകുമാര്‍, വൈ.എം. ഷാജികുമാര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story