Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:11 AM GMT Updated On
date_range 11 May 2018 5:11 AM GMTആദം മുഹമ്മദിെൻറ വിജയത്തിന് പത്തരമാറ്റ്
text_fieldsbookmark_border
ചവറ: ജാസ് ഡ്രമ്മിൽ ആസ്വാദനത്തിെൻറ പെരുമ്പറ തീർത്ത കലാകാരന് ഹയർ സെക്കൻഡറി പരീക്ഷാഫലമെത്തിയപ്പോൾ നേടാനായത് വിസ്മയവിജയം. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ നിറസാന്നിധ്യവും വിജയിയുമായ തേവലക്കര പുത്തൻസങ്കേതം കൊപ്രാപ്പുര ന്യൂ ഹൗസിൽ മുഹമ്മദ് റാഫിയുടെയും സജീലാബീവിയുടെയും മകൻ ആദം മുഹമ്മദിന് (17) സയൻസ് വിഭാഗത്തിലാണ് കലാപ്രവർത്തനങ്ങൾക്കിടയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനായത്. ഹൈസ്കൂൾതലം മുതൽ മാപ്പിളപ്പാട്ട്, ജാസ് ഡ്രം എന്നിവയിൽ ജില്ല, സംസ്ഥാന സ്കൂൾ കേലാത്സവങ്ങളിലെ വിജയിയാണ് ആദം. പിതാവായ റാഫിയും കലാകാരനാണ്. പത്തനംതിട്ട ക്രൈംബ്രാഞ്ചിൽ ഉദ്യോഗസ്ഥനായ റാഫി പൊലീസ് ഗാനമേള ട്രൂപ്പിലെ സ്ഥിരംഗായകനാണ്. വീട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും നിറഞ്ഞ പ്രോത്സാഹനമാണ് കലയും പഠനവും ഒരുപോലെ കൊണ്ടുപോകാൻ പ്രചോദനമായതെന്ന് ആദം മുഹമ്മദ് പറഞ്ഞു. കോയിവിള അയ്യൻ കോയിക്കൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്ന ആദമിന് പത്താം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. പിതാവിനോടൊപ്പം സ്റ്റേജ് ഷോകളിലും പങ്കെടുക്കുന്ന ആദമിന് ഡോക്ടറാകാനാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story