Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവയോജനവേദി ഗുരുസംഗമം

വയോജനവേദി ഗുരുസംഗമം

text_fields
bookmark_border
വിതുര: മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന വയോജനവേദി ഗുരുസംഗമവും ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലക്ക് അനുവദിച്ച പകൽ വീടി​െൻറ പ്രവർത്തനോദ്ഘാടനവും വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലിന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കാഞ്ഞിരംപാറ മോഹനൻ ഉദ്ഘാടനം ചെയ്യും. അനുമോദിക്കും വിതുര: മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ സർക്കാർ സ്കൂളുകളിലെ എല്ലാ വിദ്യാർഥികളെയും അനുമോദിക്കും. 14ന് വൈകിട്ട് നാലിന് നടക്കുന്ന അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. സ്വദേശാഭിമാനി ബാലവേദിയിലെ വിജയികൾക്ക് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി ഉപഹാരം സമ്മാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story