Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:08 AM GMT Updated On
date_range 11 May 2018 5:08 AM GMTമതവിഞ്ജാന സദസ്സും ദുആ മജ്ലിസും
text_fieldsbookmark_border
കിളിമാനൂർ: മഞ്ഞപ്പാറ മുസ്ലിം ജമാഅത്തിെൻറ ആഭിമുഖ്യത്തിൽ മതവിഞ്ജാന സദസ്സും ദുആ മജ്ലിസും ആരംഭിച്ചു. ബുധനാഴ്ച വൈകീട്ട് പ്രസിഡൻറ് എം. സുലൈമാെൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ചന്ദനത്തോപ്പ് എ. ഷിഹാബുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എൻ.എസ്. അൽഅമീൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഇമാം ബഷീർ മൗലവി, പൊരുന്തമൺ മസ്ജിദ് ഇമാം പി.എച്ച്. കാസിം കുഞ്ഞ് മൗലവി, വാലുപച്ച ഇമാം കബീർ മൗലവി, ജമാഅത്ത് പരിപാലന സമിതി അംഗം ബുഹാരി മന്നാനി എന്നിവർ സംസാരിച്ചു. 'വിചാരണയിലെ വിജയികൾ' വിഷയത്തിൽ തോട്ടുംപുറം മുസ്ലിം ജമാഅത്ത് ഇമാം മൗലവി ഷെഫീഖ് ബദരി പ്രഭാഷണം നടത്തി. ഡോ. മുജീബ് ഫാറൂഖിയും പി.കെ. മുസമ്മിൽ മൗലവിയും പ്രഭാഷണം നടത്തി. ശനിയാഴ്ച ദുആ മജ്ലിസിന് ഇടുക്കി സെയിദ് പി.പി. ജഅഫർ കോയ തങ്ങൾ നേതൃത്വം നൽകും. ജമാഅത്ത് സെക്രട്ടറി എ. അഹമ്മദ് കബീർ നന്ദി രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story