Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2018 8:59 AM GMT Updated On
date_range 2018-05-10T14:29:59+05:30ഐ.ആർ.ഇയുടെ മൈനിങ് ഏരിയയിൽനിന്ന് മണൽ കടത്തിയത് തടഞ്ഞു
text_fieldsകരുനാഗപ്പള്ളി: ആലപ്പാട് വെള്ളനാതുരുത്തിലെ ഐ.ആർ.ഇയുടെ ഖനന മേഖലയിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുപോയ ഖനനമണൽ നിറച്ച രണ്ട് ലോറികൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് തീരദേശ റോഡിലൂടെ അഴീക്കൽ ഭാഗത്തേക്ക് പോയ മണൽ ലോറികൾ നാട്ടുകാർ തടഞ്ഞത്. കരുനാഗപ്പള്ളി പൊലീസിനെയും കലക്ടറുടെ ഓഫിസിലും വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീെസത്തി മണൽ നിറച്ച ടിപ്പർ ലോറികൾ കസ്റ്റഡിയിലെടുത്തു. ഖനന മേഖലയിൽനിന്ന് ചവറ ഐ.ആർ.ഇയിലേക്ക് പോകേണ്ട മണൽ ലോഡ് ഐ.ആർ.ഇയിൽ എത്താതെ കേരളത്തിലെയും തമിഴ്നാട്ടിലെയും സ്വകാര്യ കമ്പനികളിലേക്ക് കടത്തുകയാണ് പതിവ്. ഐ.ആർ.ഇയുടെ വെള്ളനാരുത്തിലെ മൈനിങ് സൈറ്റിലെ ചില ജീവനക്കാർക്കും മണൽ പുറത്തേക്ക് കടത്തുന്നതിൽ പങ്കുെണ്ടന്നാണ് ആരോപണം. ഖനന മേഖലയിൽ കരിമണൽ ഖനനത്തിലൂടെ വേർതിരിച്ച ശേഷമുള്ള മണ്ണ് അവിടെ തന്നെ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല.
Next Story