Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2018 8:38 AM GMT Updated On
date_range 10 May 2018 8:38 AM GMTദൂരദർശൻ- ഐ.പി.എൽ റോഡ് ഷോ ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: ഐ.പി.എല്ലിെൻറ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുന്നതിനും മത്സരങ്ങളുടെ സുവർണനിമിഷങ്ങൾ ആസ്വദിക്കുന്നതിനും ദൂരദർശൻ പ്രേക്ഷകർക്ക് അവസരമൊരുക്കുന്നു. വ്യാഴാഴ്ച വൈകീട്ട് ആറുമുതൽ ഏഴുവരെ കിഴക്കേക്കോട്ട ഗാന്ധി പാർക്കിലാണ് ദൂരദർശൻ -ഐ.പി.എൽ റോഡ് ഷോ നടത്തുന്നത്. ആധുനിക സംപ്രേഷണ സംവിധാനങ്ങളെക്കുറിച്ചും മൊബൈൽ ഫോൺ വഴി ദൂരദർശൻ പരിപാടികൾ ആസ്വദിക്കാനാവുന്ന നൂതന സാങ്കേതികവിദ്യയെക്കുറിച്ചും പ്രേക്ഷകർക്ക് അറിവ് പകരുകയാണ് ലക്ഷ്യം. ക്രിക്കറ്റിെൻറ ആവേശവും ഡി.ടി.എച്ച്, ഡി.ടി.ടി ടെക്നോളജി തുടങ്ങിയ സാങ്കേതികവിദ്യയുടെ അറിവും പ്രേക്ഷകർക്ക് ലഭിക്കുന്ന പരിപാടിയാണിത്. ഐ.പി.എൽ പ്രശ്നോത്തരിയിൽ വിജയികളാകുന്ന പ്രേക്ഷകർക്ക് ആധുനിക സംവിധാനമുള്ള ഡി.ടി.എച്ച് സമ്മാനമായി ലഭിക്കും. മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ടിനു യോഹന്നാനും മുൻ കേരള രഞ്ജി ട്രോഫി ക്യാപ്റ്റൻ ഒ.കെ. രാമദാസും വേദിയിൽ പ്രേക്ഷകരോടൊപ്പം വിശേഷങ്ങൾ പങ്കുവെക്കും. ബാൻഡ് ഗ്രൂപ്പായ 'കടൽ' ഒരുക്കുന്ന സംഗീതപരിപാടി റോഡ് ഷോക്ക് പകിട്ടേകും. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story