Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2018 8:32 AM GMT Updated On
date_range 2018-05-10T14:02:59+05:30വര്‍ക്കല റെയില്‍വേ ഗേറ്റിന് സമീപം വീണ്ടും തീപിടിത്തം
text_fieldsവര്‍ക്കല: ടൗണിലെ അടഞ്ഞുകിടക്കുന്ന റെയില്‍വേ ഗേറ്റിന് സമീപം വീണ്ടും തീപിടിത്തം. സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ അപകടമൊഴിവായി. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയാണ് സംഭവം. സമീപത്തെ കച്ചവടക്കാര്‍ ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചത് ആളിപ്പടരുകയായിരുന്നു. മിനി ബസ് പാർക്കിങ് ഏരിയക്ക് സമീപമാണ് സംഭവം. വാനുകളുള്‍പ്പെടെയുള്ള വാഹനങ്ങളും ഇതിനടുത്തുണ്ടായിരുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഡ്രൈവര്‍മാരെത്തി വാഹനങ്ങള്‍ മാറ്റി. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇതേസ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു. പൊലീസ് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന മിനിലോറിക്കാണ് അന്ന് തീപിടിച്ചത്. ലോറിയുടെ ടയറുകള്‍ കത്തിനശിച്ചിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീകെടുത്തിയത്. തിങ്കളാഴ്ച തീ കത്തിത്തുടങ്ങിയപ്പോൾ തന്നെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഫയർഫോഴ്സ് എത്തുന്നതിന് മുേമ്പ കെടുത്താനായി. വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന് സമീപം സ്ഥിരമായി ചവറുകള്‍ക്ക് തീയിടുന്നതാണ് അപകടമുണ്ടാക്കുന്നത്. കച്ചവടക്കാര്‍ കടയടക്കുമ്പോള്‍ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കാറുണ്ട്. കത്തിക്കഴിയുമ്പോള്‍ അവശേഷിക്കുന്ന തീ കെടുത്താതെ പോകുന്നതാണ് അപകടകാരണം. റെയില്‍വേ ലൈനിന് സമീപമാണ് സ്ഥിരമായി തീപിടിത്തമുണ്ടാകുന്നത്. File name 9 VKL 2 theepidutham@varkala വർക്കല ടൗണിലെ റെയിൽവേ ഗേറ്റിന് സമീപത്തുണ്ടായ തീപിടിത്തം
Next Story