Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജല അ​േതാറിറ്റി എം.ഡി...

ജല അ​േതാറിറ്റി എം.ഡി ഷൈനാമോൾക്കും പത്തനംതിട്ട കലക്​ടർ ഗിരിജക്കും മാറ്റം *ഡി. ബാലമുരളി പത്തനംതിട്ട കലക്​ടർ

text_fields
bookmark_border
തിരുവനന്തപുരം: ജല അതോറിറ്റി മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഷൈനാമോളെ മാറ്റാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജല അതോറിറ്റി കുപ്പിവെള്ള ഫാക്ടറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് മാറ്റം. കുപ്പിവെള്ള പദ്ധതി അനാവശ്യമാണെന്ന നിലപാടായിരുന്നു ജലവിഭവവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക്. ജല അതോറിറ്റിയിലെ ചില യൂനിയനുകളും എം.ഡിക്കെതിരെ രംഗത്തുവന്നിരുന്നു. സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പ് അഡീഷനല്‍ കമീഷണറായാണ് ഷൈനാമോൾക്ക് നിയമനം. പത്തനംതിട്ട ജില്ല കലക്ടര്‍ ആർ. ഗിരിജയെ തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായി മാറ്റിനിയമിച്ചു. റാന്നിയിലെ ആദിവാസികൾക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കലക്ടർ ശക്തമായ നിലപാടെടുത്തിരുന്നു. കലക്ടറെ മാറ്റണമെന്ന നിലപാട് ഇടതുമുന്നണി ജില്ലാ നേതൃത്വംതന്നെ ഉയർത്തുകയും ചെയ്തു. കലക്ടർ ഏതാനും ദിവസങ്ങളായി അവധിയിലായിരുന്നു. ജി.എസ്.ടി വകുപ്പ് ജോയൻറ് കമീഷണര്‍ ഡി. ബാലമുരളിയെ പത്തനംതിട്ട ജില്ലാ കലക്ടറായി നിയമിച്ചു. ഡല്‍ഹി കേരളാഹൗസ് റസിഡൻറ് കമീഷണര്‍ ഡോ. വിശ്വാസ് മേത്തയെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കും. ആസൂത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയുടെ അധികചുമതലകൂടി അദ്ദേഹത്തിന് നല്‍കും. തദ്ദേശസ്വയംഭരണ (അര്‍ബൻ) സെക്രട്ടറി ഡോ. ബി. അശോകിനെ പാര്‍ലമ​െൻററികാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. വിജിലൻസിലെ നിയമോപദേശക നിയമനം പി.എസ്.സിക്ക് വിട്ടു തിരുവനന്തപുരം: വിജിലന്‍സ് ആൻഡ് ആൻറി കറപ്ഷന്‍ ബ്യൂറോയിലെ അഡീഷനല്‍ ലീഗല്‍ അഡ്വൈസറുടെ നിയമനം പി.എസ്.സി മുഖേന നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹൈേകാടതിയുടെ മുന്നില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് (റിട്ട) പി.എ. മുഹമ്മദ് കമീഷ​െൻറ കാലാവധി, ഇനി നീട്ടിനല്‍കില്ലെന്ന നിബന്ധനയോടെ മേയ് 14 മുതൽ ആറുമാസത്തേക്കുകൂടി നീട്ടിനല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. *ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കണ്ണൂര്‍ കാടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഇരുന്ന െബഞ്ചില്‍നിന്ന് മറിഞ്ഞുവീണ് മരണമടഞ്ഞ കാപ്പാട് മണലില്‍ ഹൗസ് വത്സരാജി‍​െൻറ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപയോ ചികിത്സാചെലവോ ഏതാണ് കൂടുതല്‍ അത് അനുവദിക്കും. * കണ്ണൂര്‍ എടക്കാട് വില്ലേജില്‍ ഇ.എസ്.ഐ കോര്‍പറേഷ​െൻറ ഉടമസ്ഥതയിലുള്ള 5.64 ഏക്കര്‍ ഭൂമി 5.47 കോടി രൂപ ഒടുക്കി മുന്‍കൂര്‍ കൈവശപ്പെടുത്തുന്നതിന് കണ്ണൂര്‍ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിക്ക് കൈമാറുന്നതിന് അനുമതി നല്‍കും. * കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷനില്‍ പ്രൊഡക്ഷന്‍ അസിസ്റ്റൻറി‍​െൻറ രണ്ട് തസ്തികകള്‍ സൃഷ്ടിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story