Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്നേഹം സമൂഹത്തിൽ...

സ്നേഹം സമൂഹത്തിൽ വേരൂന്നിയാൽ കഷ്​ടപ്പെടുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവും ^തൊടിയൂർ

text_fields
bookmark_border
സ്നേഹം സമൂഹത്തിൽ വേരൂന്നിയാൽ കഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവും -തൊടിയൂർ കരുനാഗപ്പള്ളി: സ്നേഹം മനുഷ്യസമൂഹത്തിൽ വേരൂന്നിയാൽ കഷ്ടപ്പെടുന്ന ജനവിഭാഗത്തി​െൻറ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. ജമാഅത്തെ ഇസ്ലാമിയുടെ ജനസേവന വിഭാഗമായ പീപിൾസ് ഫൗണ്ടേഷൻ കരുനാഗപ്പള്ളി ഏരിയും ജമാഅത്തെ ഇസ്ലാമി പുതിയകാവ്, കരുനാഗപ്പള്ളി നോർത്ത് ഘടകങ്ങളുടെയും ആഭിമുഖ്യത്തിൽ കുലശേഖരപുരംം സ്വദേശി അജ്മലിന് നിർമിച്ച വീടി​െൻറ താക്കോലും ഭൂമിയുടെ രേഖയും കൈമാറ്റംചെയ്യുന്ന പൊതുസേമ്മളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹവും കരുണയും മനുഷ്യസമൂഹത്തിനെ പുരോഗതിയിലേക്കും സമാധാന ജീവിതത്തിലേക്കും നയിക്കുമെന്നും കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാൻ മനസ്സുവെക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ ദൈവത്തി​െൻറ പ്രതിഫലം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വീടി​െൻറ താക്കോൽ കൈമാറലും തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിർവഹിച്ചു. ഭൂമിയുടെ രേഖ കൈമാറ്റം നസീർ കണ്ണംകോട്ട് നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാസമിതി അംഗം ടി.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. ചിറ്റുമൂല മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ജെ. അബ്ദുൽ വാഹിദ് കുരുട​െൻറയ്യം, കരുനാഗപ്പള്ളി നഗരസഭ കൗൺസിലർമാരായ സി. ഗോപിനാഥപണിക്കർ, ജി. ശിവപ്രസാദ്, ജമാഅത്തെ ഇസ്ലാമി ഏരിയാ വൈസ് പ്രസിഡൻറ് അഷ്റഫ് ഓച്ചിറ, വെൽഫെയർ പാർട്ടി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡൻറ് അബ്ദുൽസമദ് പുള്ളിയിൽ, ജമാഅത്തെ ഇസ്ലാമി പുതിയകാവ് ഘടകം നാസിം എം. ഷംസുദ്ദീൻ, പീപിൾസ് ഫൗണ്ടേഷൻ ഏരിയാ കോഓഡിനേറ്റർ എം. മൻസൂർ, വീട്നിർമാണ കമ്മിറ്റി അംഗങ്ങളായ വൈ. നിസാർ, നജീർ കണ്ണൻകോട്ട് എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി കൺവീനർ നാസർ കൊച്ചാണ്ടിശ്ശേരി സ്വാഗതവും ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി നേർത്ത് ഘടകം അംഗം സജീർ കൊട്ടാരം നന്ദിയും ടൗൺ ഘടകം നാസിം എ.എ. ജലീൽ പ്രാർഥനയും നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story