Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 5:29 AM GMT Updated On
date_range 2018-05-05T10:59:58+05:30സ്മാർട്ട് സിറ്റി വീണ്ടും ജീവൻവെക്കുന്നു; ഐ.പി.ഇ ഗ്ലോബലുമായുള്ള കരാർ ഒപ്പിടൽ ഉടൻ
text_fieldsതിരുവനന്തപുരം: കരിമ്പട്ടികയിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ വാഡിയ ടെക്നോ എൻജിനീയറിങ് സർവിസിനെ ഒഴിവാക്കി, ഡൽഹി ആസ്ഥാനമായ ഐ.പി.ഇ ഗ്ലോബലിനെ കൺസൾട്ടൻസിയായി െതരഞ്ഞെടുത്തതോടെ അനിശ്ചിതത്വത്തിലായ സ്മാർട്ട്സിറ്റി പദ്ധതി വീണ്ടും ജീവൻവെക്കുന്നു. കരാർ സമർപ്പിച്ചതിൽ രണ്ടാം സ്ഥാനത്തുള്ളതാണ് ഐ.പി.ഇ ഗ്ലോബൽ. വാഡിയ സമർപ്പിച്ച തുകക്ക് കൺസൾട്ടൻസിയാകാൻ തയാറാണെന്ന് ഐ.പി.ഇ മേധാവികൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇൗ ആഴ്ചതന്നെ കരാർ ഒപ്പുവെക്കുമെന്ന് കോർപറഷേൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ച ചേർന്ന സ്മാർട്ട്സിറ്റി ബോർഡ് യോഗം വാഡിയയെ ഒഴിവാക്കാനും തെട്ടുപിന്നിലുള്ള കമ്പനിയുമായി ചർച്ച നടത്തി കൺസൾട്ടൻസി നിയമന നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം കമ്പനി സി.ഇ.ഒ കെ. ബീനയെ ഇതിലേക്ക് ചുമതലപ്പെടുത്തുകയും ചെയ്തു. വാഡിയയെ ഒഴിവാക്കി ഉടൻ മറ്റൊരു കമ്പനിയെ ക്ഷണിച്ചാൽ അത് നിയമപ്രശ്നമുണ്ടാകുമെന്നുമുള്ള ആശങ്ക ഉയർന്നതിനാൽ നിയമവിദഗ്ധരുടെ അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷമാണ് പുതിയ തീരുമാനം. വാഡിയ ടെക്നോ എൻജിനീയറിങ് സർവിസിനെ അഴിമതിയുടെ പേരിൽ അസം സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി കണ്ടെത്തിയതാണ് ഒഴിവാക്കാൻ കാരണമായത്. സാങ്കേതിക പരിശോധനയിൽ മുന്നിട്ടു നിന്ന വാഡിയ മൂന്ന് കമ്പനികളിൽ ഏറ്റവും കുറവ് കരാർ തുക സമർപ്പിച്ചതോടെയാണ് കൺസൾട്ടൻസിയായി പരിഗണിച്ചത്. 27.16 കോടിയായിരുന്നു കമ്പനിയുടെ കരാർ തുക. 27.77 കോടിയാണ് അന്ന് ഐ.പി.ഇ സമർപ്പിച്ചത്. എന്നാൽ, തുകയിൽ ഇളവ് വരുത്താൻ തയാറാണെന്ന് ഐ.പി.ഇ മേധാവികൾ ഇ--മെയിൽ മുഖാന്തരം കഴിഞ്ഞ ദിവസം സ്മാർട്ട് സിറ്റി അധികൃതരെ അറിയിച്ചു. ഐ.പി.ഇ ഗ്ലോബലാണ് കൊച്ചി സ്മാർട്ട് സിറ്റിയുടെയും കൺസൾട്ടൻസി. കരാർ ഒപ്പിടുന്നതോടെ സ്മാർട്ട് സിറ്റി നടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
Next Story