Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിറവന്തൂർ...

പിറവന്തൂർ ​പ്രാഥമികാരോഗ്യ കേന്ദ്രത്തിന്​ കെട്ടിടം: പ്രാരംഭനടപടി തുടങ്ങി

text_fields
bookmark_border
പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയകെട്ടിടം നിർമിക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കെ.ബി. ഗണേഷ്കുമാർ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതരും ജനപ്രതിനിധികളും വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചു. അലിമുക്ക് അച്ചന്‍കോവില്‍ പാതയിലെ സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ ഹെഡ് ഓഫിസിന് സമീപത്തെ 50 സ​െൻറ് പഞ്ചായത്ത് സ്ഥലമാണ് കെട്ടിടം നിർമിക്കാന്‍ വിട്ടുനല്‍കിയത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒന്നരക്കോടി രൂപയാണ് പദ്ധതിവിഹിതം. രണ്ട് നിലകളോട് കൂടിയ കെട്ടിടത്തില്‍ പരിശോധനമുറി, നീരിക്ഷണമുറി, കാത്തിരിപ്പ് സംവിധാനം എന്നിവയുണ്ടാകും. ഐ.പി കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് കെട്ടിടം നിർമിക്കുന്നത്. കിഴക്കന്‍മേഖലയിലെ നിരവധിയാളുകളാണ് പിറവന്തൂര്‍ പി.എച്ച്.സിയെ ആശ്രയിക്കുന്നത്. വെള്ളംതെറ്റി, മുള്ളുമല, ആവണിപ്പാറ എന്നിവിടങ്ങളിലെ ആദിവാസി വിഭാഗങ്ങളും കൂടുതല്‍ എത്തുന്നത് ഇവിടെയാണ്. സ്ഥലപരിമിതിയും അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മയും കൊണ്ട് പരാധീനതകളുടെ നടുവിലാണിപ്പോള്‍ പ്രാഥമികാരോഗ്യകേന്ദ്രം. അനുമതി ലഭിച്ചാലുടന്‍ ജൂലൈ മാസത്തോടെ നിർമാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 2019 ആദ്യത്തോടെ ഉദ്ഘാടനം നടത്താനാവുന്ന വിധമാണ് നിർമാണമെന്ന് കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞു. അസി. എൻജിനീയര്‍മാരായ വിനോദ്, ആശ, പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഒാഫിസർ ഡോ. സന്ധ്യ, പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ശശികല, വൈസ് പ്രസിഡൻറ് റഷീദ്, ലതാ സോമരാജന്‍, മഞ്ചു ഡി. നായര്‍, രഞ്ചിത്ത് എന്നിവര്‍ എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story