Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 5:23 AM GMT Updated On
date_range 2018-05-05T10:53:58+05:30പാലത്തിന് ൈകവരിയില്ല; അപകടസാധ്യതയേറി
text_fieldsകുന്നിക്കോട്: പനംമ്പറ്റ മഞ്ഞക്കാല റോഡിലെ പാലത്തിന് കൈവരിയില്ലാത്തത് അപകടഭീഷണിയുയർത്തുന്നു. പനമ്പറ്റ ഷാപ്പ് മുക്കില്‍ നിന്നും മഞ്ഞക്കാലയിലേക്കുള്ള പാതയിലാണ് പാലം. തലവൂര്‍ പഞ്ചായത്ത് പരിധിയിൽ പനംമ്പറ്റ തോടിന് കുറുകെയുള്ള പാലത്തിന് കൈവരി നിർമിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ അവഗണിക്കുകയാണ്. പ്രദേശത്തെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്നത് ഈ പാലമാണ്. നിരവധിവാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. കഴിഞ്ഞമഴയില്‍ പാലം വെള്ളത്തിനടിയിലായിരുന്നു. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനയാത്രികര്‍ പാതയില്‍ അപകടത്തില്‍ പെടുന്നുണ്ട്. പാലത്തിന് കൈവരി നിര്‍മിച്ച് അപകടസാധ്യത ഒഴിവാക്കണമെന്ന ആവശ്യം ജനപ്രതിനിധികളും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Next Story