Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 5:14 AM GMT Updated On
date_range 2018-05-05T10:44:59+05:30നിശ്ശബ്ദതയിൽനിന്ന് ശബ്ദത്തിലേക്ക്; 'ധ്വനി'യിലൂടെ കേൾവിയെത്തിയവർ സംഗമിച്ചു
text_fieldsമന്ത്രിക്ക് കുട്ടികളുടെ വക മധുരം തിരുവനന്തപുരം: സര്‍ക്കാറിെൻറ 'ധ്വനി' പദ്ധതിയിലൂടെ കേള്‍വി ശക്തി തിരിച്ചുകിട്ടിയ കുട്ടികള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ സന്ദര്‍ശിച്ച് സന്തോഷം പങ്കുെവച്ചു. കോക്ലിയര്‍ ഇംപ്ലാൻറീസ് അസോസിയേഷന് ആൻഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കേരളത്തിെൻറ വിവിധ ഭാഗങ്ങളിെല, കേള്‍വിശക്തി തിരിച്ചുകിട്ടിയ 13 കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും മന്ത്രിയെ സന്ദര്‍ശിച്ചത്. ഫെബിന് ഫാത്തിമ എന്ന എൻജിനീയറിങ് വിദ്യാര്‍ഥി മന്ത്രി മുമ്പ് കാണാനെത്തിയതോടെയാണ് സംഭവത്തിെൻറ ഗൗരവമറിയുന്നത്. 15 വര്‍ഷം മുമ്പ് കോക്ലിയര്‍ ഇംപ്ലാൻറ് ചെയ്തിരുന്നതാണ് ഫെബിന്. എന്നാല്‍, എൻജിനീയറിങ്ങിന് എന്‍ട്രന്‍സ് എഴുതുന്ന സമയത്താണ് ഫെബിെൻറ കേള്‍വിശക്തി നഷ്ടപ്പെട്ടെന്ന് മനസ്സിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചെവിയില്‍ ഘടിപ്പിച്ച മെഷീെൻറ പ്രോസസര്‍ നശിച്ചെന്നും പുതിയത് ഘടിപ്പിക്കാന്‍ അഞ്ചു ലക്ഷം രൂപയാകുമെന്നും മനസ്സിലായി. നിര്‍ധന കുടുംബത്തിലെ തനിക്കിത് താങ്ങാന്‍ പറ്റില്ലെന്നും കേള്‍വി പോയാല്‍ പഠനം നിലക്കുമെന്നും ഫെബിന് മന്ത്രിയെ ധരിപ്പിച്ചു. ഉടന്‍തന്നെ മന്ത്രി ഇടപെടുകയും ഫാത്തിമയുടെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് പ്രോസസര്‍ വാങ്ങി നല്‍കുയും ചെയതു. ഫെബിനെപ്പോലെ പല കുട്ടികളും ഈ ബുദ്ധിമുട്ടനുഭവിക്കുന്നു എന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ മിഷെൻറ നേതൃത്വത്തില്‍ ധ്വനി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്. ഈ വര്‍ഷം ജനുവരിയില്‍ കോക്ലിയര്‍ കമ്പനി നിര്‍ത്തലായതോടെ ഈ മെഷീെൻറ പ്രോസസര്‍ ലഭ്യമല്ലാതായി. പല മെഷീനും പ്രവര്‍ത്തനരഹിതമായതോടെ സ്വന്തംനിലയില്‍ അഞ്ചുലക്ഷം രൂപ മുടക്കി പ്രോസസര്‍ വാങ്ങേണ്ട അവസ്ഥയുമായി. ഇതു മാറ്റി െവച്ചില്ലെങ്കില്‍ കേള്‍വിശക്തി എന്നെന്നേക്കുമായി അവസാനിക്കുന്ന അവസ്ഥയായിരുന്നു. അങ്ങനെ ശബ്ദമില്ലാത്ത ലോകത്തേക്ക് പോയ 58 കുട്ടികളെയാണ് ധ്വനി തിരികെ കൊണ്ടുവന്നത്. സാമൂഹിക സുരക്ഷാ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കോക്ലിയര്‍ ഇംപ്ലാൻറീസ് അസോസിയേഷന് ആൻഡ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡൻറ് ബിജു, രക്ഷാധികാരി സിമി ജെറി, തിരുവനന്തപുരം ജോ. സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story