Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 5:12 AM GMT Updated On
date_range 5 May 2018 5:12 AM GMTഫ്രറ്റേണിറ്റി പ്രതിഷേധം; കേരള യൂനിവേഴ്സിറ്റി ബിരുദപരീക്ഷ മാറ്റിവെക്കും
text_fieldsbookmark_border
തിരുവനന്തപുരം: മേയ് 10ന് നടക്കേണ്ട കേരള യൂനിവേഴ്സിറ്റി അവസാനവർഷ ബിരുദപരീക്ഷ മാറ്റിെവക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ്. അന്നേദിവസം കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ പി.ജി പ്രവേശന പരീക്ഷയാണ്. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ പറ്റാത്ത വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ഇടപെടുകയായിരുന്നു. മേയ് 10ന് പരീക്ഷ നടത്തുന്നതിലൂടെ അന്നേദിവസം നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ജേണലിസം പി.ജി ഡിപ്പാർട്ടുമെൻറുകളിലേക്കുള്ള പ്രവേശനപരീക്ഷ എഴുതാനുള്ള അവസരം വിദ്യാർഥികൾക്ക് നഷ്ടപ്പെടുമെന്നും അതിനാൽ അന്നത്തെ അവസാനവർഷ ബിരുദ പരീക്ഷ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നേതാക്കൾ കേരള യൂനിവേഴ്സിറ്റി വി.സി ഇൻചാർജിന് പരാതി നൽകി. തുടർന്ന് നേതാക്കളും യൂനിവേഴ്സിറ്റി അധികൃതരും നടത്തിയ ചർച്ചക്കൊടുവിൽ പരീക്ഷ മാറ്റിവെക്കാൻ വി.സി പരീക്ഷ കൺട്രോളർക്ക് നിർദേശം നൽകുകയായിരുന്നു. സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടിെൻറ നേതൃത്വത്തിൽ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ.എം. സാബിർ അഹ്സൻ, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് മഹേഷ് തോന്നയ്ക്കൽ, ജനറൽ സെക്രട്ടറി നബീൽ പാലോട് എന്നിവരാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story