Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 5:02 AM GMT Updated On
date_range 5 May 2018 5:02 AM GMTയു.ഡി.എഫ് കലക്ടറേറ്റ് പിക്കറ്റിങ് എട്ടിന്
text_fieldsbookmark_border
തിരുവനന്തപുരം: കസ്റ്റഡി മരണങ്ങള്‍ക്കും വർധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കുമെതിരെ എട്ടിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്യുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന് അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പിക്കറ്റിങ്ങായിരിക്കും ഉണ്ടാവുക. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൊല്ലം കലക്ടറേറ്റിന് മുന്നില്‍ ആര്.എസ്.പി നേതാവ് എ.എ. അസീസ്, പത്തനംതിട്ടയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആലപ്പുഴയില്‍ ജോണി നെല്ലൂര്‍, കോട്ടയത്ത് ഉമ്മൻ ചാണ്ടി, ഇടുക്കിയില്‍ സി.പി. ജോൺ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് പങ്കെടുക്കും. തൃശൂരില്‍ വി.ഡി. സതീശനും പാലക്കാട് കെ. മുരളീധരനും മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും പെങ്കടുക്കും. കോഴിക്കോട് വി.എം. സുധീരനും വയനാട് കെ. സുധാകരനും കണ്ണൂരില്‍ ഇ.ടി. മുഹമ്മദ് ബഷീറും കാസർകോട്ട് അബ്ദുൽ റഹ്മാന് രണ്ടത്താണിയും പിക്കറ്റിങ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story