Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.എഫ്.ഐയും...

എസ്.എഫ്.ഐയും സി.ഐ.ടി.യുവും നിയമവാഴ്ചയെ വെല്ലുവിളിക്കു​െന്നന്ന്​ ഹസന്‍

text_fields
bookmark_border
തിരുവനന്തപുരം: അധികാരത്തി​െൻറ തണലില്‍ സി.പി.എമ്മി​െൻറ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയും തൊഴിലാളിസംഘടനയായ സി.ഐ.ടി.യുവും നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. കാസർകോട് കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന പി.വി. പുഷ്പജക്ക് ആദരാഞ്ജലി അര്‍പ്പിച്ചതും വിരമിച്ച ദിവസം പടക്കം പൊട്ടിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അപമാനിച്ച സംഭവവും പാലക്കാട് പെരുവെമ്പ് പഞ്ചായത്തില്‍ വയോധികര്‍ക്കായി കൊണ്ടുവന്ന കട്ടില്‍ ഇറക്കാന്‍ സി.ഐ.ടി.യു നോക്കുകൂലി ആവശ്യപ്പെട്ടതും കേരളത്തില്‍ നിയമവാഴ്ച തുടര്‍ച്ചയായി തകരുന്നതി​െൻറ ഒടുവിലത്തെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. രണ്ട് സംഭവങ്ങളിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ കൊടിയുടെ നിറം നോക്കി നടപടിയെടുക്കുന്നതിനാലാണ് ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സി.പി.എം അണികളുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നതെന്നും ഹസന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story