Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:11 AM GMT Updated On
date_range 31 March 2018 5:11 AM GMTജില്ല സമ്മേളനം
text_fieldsbookmark_border
തിരുവനന്തപുരം: കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൻസ് യൂനിയൻ തിരുവനന്തപുരം ജില്ല സമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. കവിയും സാഹിത്യകാരിയുമായ രാധാമണി പരമേശ്വരൻ, കാരുണ്യ പ്രവർത്തകൻ ഷാജഹാൻ കല്ലമ്പലം എന്നിവരെ ആദരിച്ചു. ജില്ല പ്രസിഡൻറ് എം. റഫീഖ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എം. വിൻസെൻറ്, ഉബൈദുല്ല എന്നിവർ സന്നിഹിതരായിരുന്നു. കരമന ജയൻ, മനു ഭരത്, വി. ബാലഗോപാൽ, വി.ജെ. ജോസഫ്, ഇ.ജി. മോഹനൻ, പട്ടം ശശിധരൻ, ഗോവിന്ദ് ആർ.തമ്പി, മംഗലാപുരം ഷാജി, ഡി.ടി. രാഗീഷ് രാജ, അബൂബക്കർ, അനീഷ് തകിടിയിൽ, അനിൽ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച സെമിനാറിൽ പി.സി. ജോർജ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ചിന്താ ജെറോം, വി. സെയ്ദ്, ഫിർദൗസ് കയാൽപ്പുറം എന്നിവർ സംസാരിച്ചു. രാവിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ബാലരാമപുരം കൃഷ്ണൻകുട്ടി പതാക ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story