Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:08 AM GMT Updated On
date_range 31 March 2018 5:08 AM GMTവാർഷികാഘോഷവും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും
text_fieldsbookmark_border
കല്ലമ്പലം: പുല്ലൂർമുക്ക് ഗവ. എം.എൽ.പി.എസിെൻറ 84ാമത് വാർഷികാഘോഷവും സ്മാർട്ട് ക്ലാസ് റൂമിെൻറ ഉദ്ഘാടനവും അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. സ്മാർട്ട് ക്ലാസ്റൂം സജ്ജീകരിക്കാനായി എം.എൽ.എ ഫണ്ടിൽനിന്ന് െഎ.ടി ഉപകരണങ്ങൾക്കായി ഫണ്ട് അനുവദിച്ചിരുന്നു. പൂർവ വിദ്യാർഥികളും നാട്ടുകാരുമടങ്ങുന്ന വിദ്യാലയ വികസന സമിതി അനുബന്ധ സംവിധാനങ്ങൾക്കുള്ള ഫണ്ട് സാമൂഹിക പങ്കാളിത്തത്തോടെ കണ്ടെത്തി. പൊതുസമ്മേളനത്തിൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തമ്പി അധ്യക്ഷത വഹിച്ചു. 'പ്രകൃതിയും മനുഷ്യനും' വിഷയത്തിൽ വാവ സുരേഷ് സദസ്സിനോട് സംവദിച്ചു. ജനപ്രതിനിധികളായ രാജീവ് പി.ആർ, ഇ. സൂര്യത്തുബീവി, നിസ നിസാർ, എച്ച്. ഷരീഫ്, ദേവദാസ്, മുൻ വാർഡ് അംഗം അഡ്വ. സുധീർ, വിദ്യാലയ വികസന സമിതി ആക്ടിങ് ചെയർമാൻ എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് എം.ആർ. നിസാറുദ്ദീൻ സ്വാഗതവും ജി. ദേവിക നന്ദിയും പറഞ്ഞു. പുല്ലൂർമുക്ക് ഗവ. എം.എൽ.പി.എസിലെ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം അഡ്വ. വി.ജോയി എം.എൽ.എ നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story