Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:41 AM GMT Updated On
date_range 2018-03-30T11:11:59+05:30'ദേശീയപാത 45 മീറ്ററിൽ വികസിപ്പിച്ചാൽ കൊട്ടിയം ടൗൺ ഇല്ലാതാകും'
text_fieldsകൊട്ടിയം: ദേശീയപാത 45 മീറ്ററിൽ വികസിപ്പിച്ചാൽ കൊട്ടിയം ടൗൺ പൂർണമായും ഇല്ലാതാകുമെന്ന് കൊട്ടിയം വ്യാപാരഭവനിൽ ചേർന്ന മർച്ചൻറ്സ് അസോ. യോഗം വിലയിരുത്തി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്നത് പ്രകാരം കൊട്ടിയത്ത് അഞ്ഞൂറോളം വ്യാപാരസ്ഥാപനങ്ങൾ പൂർണമായും ഇരുന്നൂറോളം സ്ഥാപനങ്ങൾ ഭാഗികമായും പൊളിച്ചുനീക്കേണ്ടിവരും. ഇതിലൂടെ നൂറുകണക്കിന് വ്യാപാരികളുടെ ജീവിതം വഴിമുട്ടും. മൂന്ന് നിയോജകമണ്ഡലങ്ങളും അത്ര തന്നെ പഞ്ചായത്തുകളും അതിർത്തി പങ്കിടുന്ന കൊട്ടിയത്തെ കൊല്ലത്തിെൻറ ഉപഗ്രഹ നഗരമെന്നാണ് അറിയപ്പെടുന്നത്. നിലവിൽ നാലുവരിപ്പാതയാണ് കൊട്ടിയത്തുള്ളത്. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് 45 മീറ്റർ എന്നത് 30.5 മീറ്ററായി ചുരുക്കി റോഡ് വികസിപ്പിച്ച് ടൗൺ നിലനിർത്തുന്ന സാഹചര്യം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഗിരീഷ് കരിക്കട്ടഴികം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. കബീർ, പളനി, മേഖല പ്രസിഡൻറ് സുനിൽകുമാർ, പി. മോഹൻ, എസ്. സോണി, മൂലക്കട കമറുദ്ദീൻ, ബിജുഖാൻ, നിയാസ്, ജി.കെ. ഷാജി എന്നിവർ സംസാരിച്ചു.
Next Story