Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവദമ്പതികളെ...

നവദമ്പതികളെ ഇടിച്ചിട്ടശേഷം കടന്നുകളഞ്ഞ വാൻ ൈഡ്രവറും വാഹനവും കസ്​റ്റഡിയിൽ

text_fields
bookmark_border
പാരിപ്പള്ളി: പ്രഭാതസവാരിക്കിറങ്ങിയ നവദമ്പതികളെ ഇടിച്ചിട്ടശേഷം കടന്നുകളഞ്ഞ വാൻ ൈഡ്രവറെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പന്തളത്തുള്ള ഒരു സ്വകാര്യ െഡയറി ഫാമി​െൻറ ൈഡ്രവർ മാവേലിക്കര മുതുക്കാട് പുതുവരയ്ക്കൽ വീട്ടിൽ അനന്തുരാജാണ് (25) പിടിയിലായത്. പാമ്പുറം പ്ലാവിൻമൂട് തെറ്റിക്കുളത്ത് പുത്തൻവീട്ടിൽ അഖിൽമുരളി (24), ഭാര്യ നിഖിത (18) എന്നിവരാണ് അപകടത്തിൽപെട്ടത്. മാർച്ച് അഞ്ചിന് പാരിപ്പള്ളി--പരവൂർ റോഡിൽ ഭജനമഠം ജങ്ഷനിലായിരുന്നു അപകടം. റോഡി​െൻറ അരികുചേർന്ന് നടക്കുകയായിരുന്ന ഇരുവരെയും അമിതവേഗത്തിലെത്തിയ വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴാംദിവസമായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് റോഡിൽകിടന്ന ദമ്പതികളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. കൂടുതൽ പരിക്കേറ്റ നിഖില സാധാരണ നിലയിലെത്താൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പത്ത് ലക്ഷത്തോളം രൂപ ഇതുവരെയുള്ള ചികിത്സക്കായി ചെലവായതായി അഖിൽ മുരളിയുടെ പിതാവ് മുരളി പറഞ്ഞു. അപകടംവരുത്തിയ ശേഷം നിർത്താതെപോയ വാഹനം കാമറയിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് തിരിച്ചറിഞ്ഞത്. പാരിപ്പള്ളി എസ്.ഐ രാജേഷി​െൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story